എന്‍ഡിഎ 127 സീറ്റില്‍... മഹാസഖ്യം 106 സീറ്റില്‍; അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കൂ എന്ന് ആര്‍ജെഡി
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എന്‍ഡിഎ ലീഡ് ചെയ്യുന്നത് 127 സീറ്റില്‍. മഹാസഖ്യം 106 സീറ്റിലും. ഉച്ചയ്ക്ക് 1.30 വരെയുള്ള കണക്കാണിത്. ഇതുപ്രകാരം ബിജെപി 73 സീറ്റിലും ജെഡിയു 48 സീറ്റിലും വിഐപി നാല് സീറ്റിലും എച്ച്എഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. മഹാസഖ്യത്തിലെ ആര്‍ജെഡി 66 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 19 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി രണ്ടു സീറ്റിലും എംഐഎം മൂന്ന് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും ലീഡ് ചെയ്യുന്നു. ഓരോ മണ്ഡലത്തിലും 35 റൗണ്ട് എണ്ണിയ ശേഷം ഇനി ഫലം പുറത്തുവിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊറോണ നിയന്ത്രണങ്ങള്‍ കാരണം വോട്ടെണ്ണല്‍ വളരെ സാവധാനമാണ് നടക്കുന്നത്. അന്തിമ ഫലം അറിയാന്‍ അര്‍ധരാത്രി കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, നഗരങ്ങളിലെയും അര്‍ധനഗരങ്ങളിലെയും വോട്ടുകളാണ് നിലവില്‍ വേഗത്തില്‍ എണ്ണുന്നത്. ഗ്രാമീണ മേഖലയില്‍ വോട്ടെണ്ണലുകള്‍ക്ക് വേഗത പോര. ഗ്രാമങ്ങളിലെ വോട്ടിലാണ് ആര്‍ജെഡിക്ക് പ്രതീക്ഷ. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഗ്രാമീണ മേഖലയിലാണ്. ഇവിടെ വോട്ടുകള്‍ എണ്ണി വരുന്നതേയുള്ളൂ. ഇതുവരെ മൊത്തം പോള്‍ ചെയ്തതിന്റെ 20 ശതമാനം വോട്ടുകളാണ് എണ്ണിയത്.
Recommended Video

അന്തിമ ഫലം വരുമ്പോള്‍ മഹാസഖ്യം വിജയിക്കുന്നത് കാണാമെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ ജനങ്ങള്‍ ആശംസിച്ചിരിക്കുന്നു എന്ന് ബിജെപി വക്താവ് സഞ്ജയ് സിങ് ടൈഗര്‍ പ്രതികരിച്ചു. ബിഹാറിലെത് ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണ് എന്ന് പലപ്പോഴും മഹാസഖ്യം പരിഹസിക്കുമായിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാരും ബിഹാറില്‍ നിതീഷ് സര്‍ക്കാരുമുണ്ടായാല്‍ വികസനം വേഗത്തിലാകുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications