കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ തിരഞ്ഞെടുപ്പ്: ബിജെപിയുടെ തന്ത്രം ഫലിക്കുന്നു; നിതീഷ് പരുങ്ങലിൽ... ഉള്ളില്‍ ചിരിച്ച് ചിരാഗ്

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചതനകള്‍ പുറത്ത് വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് നിതീഷ് കുമാറിനാണ്. അതേ സമയം മുന്നണിയിലെ പങ്കാളിയായ ബിജെപിയ്ക്ക് ഏറെ ആഹ്ലാദം പകരുന്നതും ആണ് നിലവിലെ ഫലസൂചനകള്‍.

Recommended Video

cmsvideo
ബിജെപി സഖ്യം കൂട്ട അടിയിലേക്ക്..വമ്പൻ ട്വിസ്റ്റ് വരുന്നു

ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്

ബിഹാറിൽ ഇഞ്ചോടിഞ്ച്;എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റിൽ ഭൂരിപക്ഷവും ബിജെപിക്ക്,നീതീഷിന് നെഞ്ചിടിപ്പ് , ബിഹാറിൽ ഇഞ്ചോടിഞ്ച്;എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റിൽ ഭൂരിപക്ഷവും ബിജെപിക്ക്,നീതീഷിന് നെഞ്ചിടിപ്പ് ,

നിതീഷിനെ പിന്നിലാക്കി ഭരണം പിടിക്കുന്ന എന്ന രഹസ്യ തന്ത്രം ബിജെപിയ്ക്കുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരാഗ് പാസ്വാന്‍ മുന്നണിയ്ക്ക് പുറത്ത് പോയതും, നിതീഷിനെ മാത്രം ആക്രമിച്ച് ബിജെപിയെ പിന്തുണച്ചതും എല്ലാം ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

മഹാസഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ തവണ ജെഡിയു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 71 സീറ്റുകള്‍ നേടിയ നിതീഷ്, പിന്നീട് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. 2015 ല്‍ ബിജെപിയ്ക്ക് 53 സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്.

ബിജെപി കുതിക്കുന്നു

ബിജെപി കുതിക്കുന്നു

ഇത്തവണ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എന്‍ഡിഎയില്‍ ബിജെപിയുടെ കുതിപ്പാണ് ദൃശ്യമാകുന്നത്. നിലവിലെ ലീഗ് നിലയില്‍ തന്നെ ബിജെപി കഴിഞ്ഞ തവണത്തെ സീറ്റുകളുടെ എണ്ണത്തെ മറികടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷിന്റെ കിതപ്പ്

നിതീഷിന്റെ കിതപ്പ്

നിതീഷ് കുമാറിന്റെ ജെഡിയു ആണ് മുന്നണിയില്‍ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. ബിജെപിയേക്കാള്‍ കുറവ് സീറ്റുകളിലാണ് ഇപ്പോള്‍ ജെഡിയു ലീഡ് ചെയ്യുന്നത്. രാവിലെ ഒമ്പതര വരെ 48 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താന്‍ മാത്രമാണ് ജെഡിയുവിന് സാധിച്ചത്.

ചിരാഗിന്റെ കളി

ചിരാഗിന്റെ കളി

അവാസന നിമിഷം മുന്നണി വിട്ട് പുറത്ത് പോയ ആളാണ് ചിരാഗ പാസ്വാന്‍. ബിജെപിയും ചിരാഗും തമ്മിലുള്ള രഹസ്യ ഇടപാടിന്റെ ഭാഗമായിട്ടായിരുന്നു ഇത് എന്ന് ആക്ഷേപമുണ്ട്. എന്തായാലും നിതീഷിനെ കടന്നാക്രമിച്ച ചിരാഗ്, ബിജെപിയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

അതിന്റെ പ്രതിഫലനം

അതിന്റെ പ്രതിഫലനം

ബിജെപി സ്ഥാനാര്‍ത്ഥികളുള്ളിടത്ത് ചിരാഗിന്റെ എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍ നിതീഷിന്റെ ജെഡിയുവിന് ഈ ആനുകൂല്യം ലഭിച്ചില്ല. പലയിടത്തും ജെഡിയു സ്ഥാനാര്‍ത്ഥികള്‍ പിറകിലാകാനും ബിജെപി പലയിടത്തും മുന്നിലെത്താനും കാരണമായത് എല്‍ജെപി വോട്ടുകള്‍ ആണെന്നാണ് സൂചനകള്‍.

മഹാസഖ്യം മുന്നില്‍

മഹാസഖ്യം മുന്നില്‍

ഇതുവരെയുള്ള ഫല സൂചനകള്‍ പ്രകാരം ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം ആണ് മുന്നിട്ട് നില്‍ക്കുന്നത്. ലീഡ് നിലയില്‍ സഖ്യം കേവല ഭൂരിപക്ഷം മറികടന്നിട്ടുണ്ട്. ആര്‍ജെഡി- ജെഡിയു നേരിട്ട് മത്സരം നടന്ന മണ്ഡലങ്ങളില്‍ ആര്‍ജെഡി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് നിലവിലെ ഫലസൂചനകള്‍.

ബിജെപിയുടെ മോഹം നടത്തില്ല;കോൺഗ്രസ് കളി തുടങ്ങി.. എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുംബിജെപിയുടെ മോഹം നടത്തില്ല;കോൺഗ്രസ് കളി തുടങ്ങി.. എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റും

English summary
Bihar Election Results: Nitish Kumar's JD(U) is trailing behind BJP and it is a major set back for Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X