ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അര്‍ധരാത്രിയാകും; 87 ലക്ഷം വോട്ടുകള്‍ എണ്ണി, നോട്ടയ്ക്ക് ഒന്നര ലക്ഷം
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ അര്‍ധരാത്രി കഴിയുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരു മണി വരെ എണ്ണിയത് 21 ശതമാനം വോട്ടുകള്‍ മാത്രം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്തത് 4 കോടി വോട്ടുകളാണ്. എന്നാല്‍ ഇതുവരെ എണ്ണിയത് 87 ലക്ഷം. ഇതില്‍ ബിജെപി നേടിയത് 15 ലക്ഷം വോട്ടുകളാണ്. ആര്‍ജെഡി 18 ലക്ഷം വോട്ടും നേടി. കൂടുതല്‍ സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത് ബിജെപിയാണ്. തൊട്ടുപിന്നില്‍ ആര്‍ജെഡിയുണ്ട്.
Recommended Video

എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷം മറികടന്ന് ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലത്തെ വോട്ടുകള്‍ മാത്രമാണ് നിലവില്‍ എണ്ണുന്നത്. ഗ്രാമങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീരാന്‍ വൈകും. ഗ്രാമങ്ങളിലെ വോട്ടുകളിലാണ് ആര്‍ജെഡിയുടെ നോട്ടം. കാരണം ആര്‍ജെഡിക്ക് ബിഹാറിലെ ഗ്രാമങ്ങളില്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കാണുന്ന ബിജെപിയുടെ മുന്നേറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മഹാസഖ്യ നേതാക്കള്‍ പറയുന്നു.
നാലിലൊന്ന് വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളൂ. ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ച് ലക്ഷത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം വോട്ടുകള്‍ നോട്ട നേടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നു. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടപടികള്‍ പുരോഗമിക്കുന്നത്. 63 ശതമാനം പോളിങ് ബൂത്തുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിരുന്നു. 1.06 ലക്ഷം വോട്ടിങ് മെഷീനുകളാണ് ഉപയോഗിച്ചത്. 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഓരോ കേന്ദ്രത്തിലും 1000-1500 ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിട്ടുള്ളതെന്നും ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചന്ദ്ര ഭൂഷണ്‍ പറഞ്ഞു.
ഇതുവരെയുള്ള ട്രെന്‍ഡിങ് പരിശോധിച്ചാല്‍ ചെറിയ കക്ഷികളെ ബിഹാറിലെ വോട്ടര്‍മാര്‍ പരിഗണിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മഹാസഖ്യം, എന്‍ഡിഎ കക്ഷികളില്‍പ്പെട്ടവര്‍ തന്നെയാണ് മിക്ക മണ്ഡലങ്ങളിലും മുന്നിട്ട് നില്‍ക്കുന്നത്. മൂന്നാം കക്ഷിയായി മല്‍സരിച്ചവരോ ചെറുപാര്‍ട്ടികളോ എവിടെയും ലീഡ് ചെയ്യുന്നില്ല. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ച സീമാഞ്ചല്‍ മേഖലയിലെ മണ്ഡലങ്ങളില്‍ മിക്കതിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications