കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2015ല്‍ ബിഹാര്‍ ഫലം ഇങ്ങനെയായിരുന്നു... നിതീഷ് പിന്നീട് കാലുമാറിയതോടെ ബിജെപിക്ക് വഴി തെളിഞ്ഞു

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കവെ, അഞ്ച് വര്‍ഷം മുമ്പ് ഇതേ സാഹചര്യത്തില്‍ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു എന്നറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്നത്തെ രാഷ്ട്രീയ സഖ്യമായിരുന്നില്ല ബിഹാറില്‍. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറിന്റെ ജെഡിയു പിന്നീട് കളം മാറി ബിജെപിക്കൊപ്പം ചേരുകയായിരുന്നു. അന്ന് ജയിച്ചത് മഹാസഖ്യം ആയിരുന്നു എങ്കിലും നിതീഷിന്റെ കളംമാറ്റത്തോടെ ഭരണത്തില്‍ ബിജെപിക്ക് പങ്കാളിത്തം വന്നു.

n

തുടര്‍ച്ചയായി മുഖ്യമന്ത്രി പദം കൈയ്യാളാനുള്ള നിതീഷിന്റെ തന്ത്രമായിരുന്നു മുന്നണി മാറ്റം എന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരം ശക്തമാണ് എന്നാണ് പ്രചാരണം. ഇക്കാര്യം മനസിലാക്കിയതു കൊണ്ടുതന്നെ ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നിതീഷ് കുമാറിന്റെ ബോര്‍ഡുകള്‍ കാര്യമായി പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. പകരം നരേന്ദ്ര മോദിയുടെ ബോര്‍ഡുകളാണ് ഇവിടെ സ്ഥാപിച്ചത്. നിതീഷുമായി ഉടക്കിയാണ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎ വിട്ട് തനിച്ച് മല്‍സരിച്ചത്. എല്‍ജെപി കിങ് മേക്കറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജെഡിയുവിനെതിരെ എല്ലാ സീറ്റിലും എല്‍ജെപി മല്‍സരിച്ചിട്ടുണ്ട്.

അതേസമയം, ഫലം വന്ന് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ തിരിച്ച് മഹാസഖ്യത്തിലേക്ക് പോകുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ പറയുന്നു. സിഎഎ പ്രചാരണ വിഷയമാക്കിയ ബിജെപിയെ നിതീഷ് കുമാര്‍ വിമര്‍ശിച്ചതും തന്നെ അവസാന തിരഞ്ഞെടുപ്പാണിതെന്ന് പ്രഖ്യാപിച്ചതും പ്രചാരണ ഘട്ടത്തില്‍ വേറിട്ട വാര്‍ത്തയായിരുന്നു.

അലോഷി കമ്മ്യൂണിസ്റ്റാണോ, ഇനി നിങ്ങളുടെ സിനിമ കാണില്ല; ആരോഗ്യമന്ത്രിയുടെ ചിത്രം മുഖചിത്രമാക്കി ഫഹദ്അലോഷി കമ്മ്യൂണിസ്റ്റാണോ, ഇനി നിങ്ങളുടെ സിനിമ കാണില്ല; ആരോഗ്യമന്ത്രിയുടെ ചിത്രം മുഖചിത്രമാക്കി ഫഹദ്

2015ല്‍ സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്.... ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നതായിരുന്നു അന്നത്തെ മഹാസഖ്യം. 243 സീറ്റില്‍ 178 സീറ്റിലും ഈ സഖ്യം ജയിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 58 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ നിതീഷ് കുമാര്‍ കാല് മാറിയതോടെ ബിജെപിക്ക് ഭരണത്തിലേക്കുള്ള വഴി തെളിഞ്ഞു. നിതീഷ് മുഖ്യമന്ത്രയായി. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും. ഈ സഖ്യസര്‍ക്കാരാണ് പിന്നീട് ബിഹാര്‍ ഭരിച്ചത്. എന്നാല്‍ ഇത്തവണ രാഷ്ട്രീയ സഖ്യ സമവാക്യം മാറി. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് മഹാസഖ്യം. ജെഡിയു, ബിജെപി, വിഐപി, എച്ച്എഎം ഉള്‍പ്പെടുന്നതാണ് എന്‍ഡിഎ.

Recommended Video

cmsvideo
ബിജെപി സഖ്യം കൂട്ട അടിയിലേക്ക്..വമ്പൻ ട്വിസ്റ്റ് വരുന്നു

English summary
Bihar election Results: What was happened in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X