ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ജില്ലകളില്‍
പാറ്റ്ന: ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 15 ജില്ലകളില്‍ 5 ജില്ലകളും സംസ്ഥാനത്ത് കോവിഡ് ബാധ ഏറ്റവും കൂടുതലുള്ള ജില്ലകള്‍. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മുസാഫര്‍ പൂര്, പാറ്റ്ന എന്നീ ജില്ലകള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനത്താണ്. ഇരു ജില്ലകളിലും നിലവില്‍ ഒന്‍പതിനായിരത്തിലധികം കോവിഡ് രോഗികളുണ്ട്. ആകെ മരണം 48 ആണ്. മൂന്നാം സ്ഥാനത്തുള്ള പൂര്‍ണിമ നോര്‍ത്ത്, ഈസ്റ്റ് ചമ്പരാന്‍, മധുബാനി എന്നിവിടങ്ങളിലും കോവിഡ് രോഗികള്‍ വളരെ കൂടുതലാണ്, ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോള്‍ മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
78 സീറ്റുകളിലേക്കായി 1204 സ്ഥാനാര്‍ഥികളാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 2015ല്‍ നടന്ന തുരഞ്ഞെടുപ്പില്‍ അന്ന് സഖ്യത്തിലായിരുന്ന ജെഡിയു-ആര്‍ജെഡി സഖ്യം 78 സീറ്റില്‍ 54 സീറ്റുകളും സ്വന്തമാക്കിയിരുന്നു.കോണ്‍ഗ്രസ് 20 സീറ്റുകളും നേടി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകവും മൂന്നാം ഘട്ട വോട്ടെടുപ്പാണ്.

2015 ലെതിരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വിഭിന്നമായ സാഹചര്യമാണ് നിലവില്‍ നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലുള്ളത്. 2015ല്‍ സഖ്യകക്ഷികളായിരുന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഇത്തവണ എതിര് കക്ഷികളായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു ബിജെപിയുമായി ചേര്‍ന്ന് എന്‍ഡിഎ സഖ്യ കക്ഷിയായി മത്സരിക്കുമ്പോള്‍, ആര് ജെഡി-കോണ്‍ഗ്രസ്-സിപിഎം മാഹാസഖ്യമാണ് എതിര്‍പക്ഷത്തുള്ളത്.
ജെഡിയു മുഖ്യമന്ത്രി നിതീഷ്കുമാറാണ് എന്‍ഡി എ സഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെങ്കില്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ അഭാവത്തില്‍ മകന് തേജസ്വി യാദവാണ് മഹാ സഖ്യത്തിന്റെ മുഖ്യ തേരാളി. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ 4 തവണ ബീഹാറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 16 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. നാളെയാണ് ബീഹാര്‍ തിരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications