കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ എന്‍ഡിഎ വിയർക്കും; ഇത് പാസ്വാന്റെ ചാണക്യ തന്ത്രം, ക്യാമ്പിൽ ആശങ്ക പടര്‍ത്തി എല്‍ജെപി നീക്കം

Google Oneindia Malayalam News

പാറ്റ്‌ന: രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി ( എല്‍ജെപി) എന്‍ഡിഎ സംഖ്യം വിട്ടതോടെ വലിയ രാഷ്ട്രീയമാറ്റങ്ങളാണ് ബീഹാറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദളിത് വോട്ടുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ജെപി സംഖ്യം വിട്ടതോടെ കനത്ത തിരിച്ചടി എന്‍ഡഎ നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അറിയിക്കുകയും ചെയ്തതോടെ എന്‍ഡിഎ പാളയത്തില്‍ ആശങ്കകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് എല്‍ജെപിയില്‍ എത്തിയതും ഏറെ ഗുണം ചെയ്യും. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ജെപിയുടെ നീക്കങ്ങളെ ഇങ്ങനെ വിലയിരുത്താം..

 35 മുതല്‍ 36 സീറ്റുവരെ

35 മുതല്‍ 36 സീറ്റുവരെ

നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളില്‍ മത്സരിക്കാന്‍ എന്തായാലും എല്‍ജെപിക്ക് പദ്ധതിയില്ല.അതുകൊണ്ട് തന്നെ 35 മുതല്‍ 36 സീറ്റുവരെയായിരിക്കും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിറുത്തി വിജയം നേടിയെടുക്കുക എന്ന തന്ത്രമായിരിക്കും എല്‍ജെപി പ്രയോഗിക്കുക.

പാളയം വിട്ടെത്തിയ ബിജെപി നേതാക്കള്‍

പാളയം വിട്ടെത്തിയ ബിജെപി നേതാക്കള്‍

എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ മൂന്ന് ബിജെപി നേതാക്കളാണ് എല്‍ജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ള രാജേന്ദ്ര സിംഗ്, രാമേശ്വര്‍ ചൗരസ്യ, ഉഷ വിദ്യാര്‍ത്ഥി എന്നിവരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്‍ജെപിയില്‍ എത്തിയത്. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടിയില്‍ അംഗ്വത്വം സ്വീകരിച്ചത്.

എല്‍ജെപി ടിക്കറ്റില്‍

എല്‍ജെപി ടിക്കറ്റില്‍


ബിജെപിയിലെ അസ്വാസര്യങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടെത്തിയ ഇവര്‍ എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്നോ നാളയോ പുറത്തുവരുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇവര്‍ക്ക് ഏതൊക്കെ സീറ്റ് നല്‍കുമെന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്. ബിജെപിയിലുടെ ഇവര്‍ നേടിയെടുത്ത അനുഭവ സമ്പത്ത് എല്‍ജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

സാധ്യതകള്‍

സാധ്യതകള്‍

ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളാണ് രാജേന്ദ്ര സിംഗ്. അദ്ദേഹത്തിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് റോഹ്താസ് ജില്ലയിലെ ദിനര. ഇവിടെ അദ്ദേഹത്തെ കളത്തിലറക്കാനായിരിക്കും എല്‍ജെപി ശ്രമിക്കുക. ബിജെപിയില്‍ നിന്ന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം പാര്‍ട്ടിവിട്ടെത്തിയത്.

രാമേശ്വര്‍ ചൗരസ്യ

രാമേശ്വര്‍ ചൗരസ്യ

ബിജെപിയുടെ മുതിര്‍ന്ന നേതാവും നോക്കയിലെ എംഎല്‍എയുമായ രാമേശ്വര്‍ ചൗരസ്യ കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് എല്‍ജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ സിറ്റിംഗ് മണ്ഡലമായ നോക്കയില്‍ തന്നെ മത്സരിപ്പിക്കാനായിരിക്കും എല്‍ജെപി ശ്രമിക്കുക. സിറ്റിംഗ് മണ്ഡലമായതുകൊണ്ട് ഇവിടെ ചൗരസ്യയ്ക്ക് വലിയ വിജയസാധ്യതയാണുള്ളത്.

പാലിഗഞ്ചില്‍ മടങ്ങിയെത്തി ഉഷ

പാലിഗഞ്ചില്‍ മടങ്ങിയെത്തി ഉഷ

പാലിഗഞ്ചില്‍ ബിജെപിയുടെ എംഎല്‍യായിരുന്നയാളാണ് ഡോ ഉഷ വിദ്യാര്‍ത്ഥി. കഴിഞ്ഞ തവണ എംഎല്‍എ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ ഉഷയ്ക്ക് വനിത കമ്മിഷന്‍ അഗംത്വം നല്‍കിയാണ് ബിജെപി തണുപ്പിച്ചത്. എന്നാല്‍ ഇത്തവണ ബിജെപി വിട്ട് എല്‍ജെപിയില്‍ എത്തിയതോടെ പാലിഗഞ്ചില്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും ഉഷയുടെ വരവ്.

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam
 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

അതേസമയം, സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുള്ള സീറ്റുകളില്‍ മത്സരിക്കില്ലെന്നാണ് എല്‍ജെപി അറിയിച്ചത്. ബിജെപിയുമായി തര്‍ക്കമില്ല, എന്നാല്‍ ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വയ്ക്കുമെന്നാണ് എല്‍ജെപിയുടെ തീരുമാനം. ചിരാഗ് പസ്വാനാണ് ഇക്കാര്യം അറിയിച്ചത്.

കനയ്യ കുമാറിന് സീറ്റ് നല്‍കാതെ സിപിഐ; ബിഹാറില്‍ 14 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഎസ്എഫ്കനയ്യ കുമാറിന് സീറ്റ് നല്‍കാതെ സിപിഐ; ബിഹാറില്‍ 14 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഎസ്എഫ്

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, മോഹൻ ശ്രീവാസ്തവയെ വെട്ടി പകരം അഖൌരി ഓംകാർബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, മോഹൻ ശ്രീവാസ്തവയെ വെട്ടി പകരം അഖൌരി ഓംകാർ

ജെഡിയു സ്ഥാനാര്‍ത്ഥി പട്ടിക വിവാദത്തില്‍, മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസ് പ്രതിക്ക് സീറ്റ്ജെഡിയു സ്ഥാനാര്‍ത്ഥി പട്ടിക വിവാദത്തില്‍, മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസ് പ്രതിക്ക് സീറ്റ്

English summary
Bihar Elections 2020:3 leaders who left the BJP without getting seats will contest through LJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X