കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

Google Oneindia Malayalam News

പട്‌ന: തന്ത്രത്തിലും കുതന്ത്രത്തിലും രാഷ്ട്രീയത്തില്‍ ഒരുപടി മുന്നിലാണ് അമിത് ഷാ. ബിജെപിയെ ദേശീയതലത്തില്‍ ഇത്രത്തോളം വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. പ്രതിപക്ഷത്തെ നിലംപരിശാക്കിയും കൂടെ നില്‍ക്കുന്നവരെ ക്രമേണ ഒതുക്കിയുമാണ് അമിത് ഷാ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. മഹാരാഷ്ട്രയിലും പഞ്ചാബിലും ഈ തന്ത്രം വിജയിച്ച ചരിത്രമാണ് ബിജെപിക്കുള്ളത്. ഏറ്റവം ഒടുവില്‍ ബിഹാറില്‍ വളരെ രസകരമായ നീക്കം ബിജെപി നടത്തി.

ഇതുവരെ വല്യേട്ടന്‍ ചമഞ്ഞിരുന്ന നിതീഷ് കുമാര്‍ ശരിക്കും ഒതുങ്ങിയിരിക്കുന്നു. സംസ്ഥാന ഭരണത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്ന നിതീഷിന് എട്ടിന്റെ പണിയാണ് അമിത് ഷാ കൊടുത്തത്. അമിത് ഷായെ കണ്ട ശേഷമാണ് എല്‍ജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്...

നിതീഷ് കുമാര്‍ ഒതുങ്ങി

നിതീഷ് കുമാര്‍ ഒതുങ്ങി

ബിഹാറിലെ എന്‍ഡിഎയില്‍ പ്രധാന കക്ഷികള്‍ മൂന്നായിരുന്നു. ഏറ്റവും വലുതി നിതീഷ് കുമാറിന്റെ ജെഡിയു. രണ്ടാംസ്ഥാനത്ത് ബിജെപി. മൂന്നാം സ്ഥാനത്ത് രാംവിലാസ് പാസ്വാന്റെ എല്‍ജെപി. വല്യേട്ടന്‍ ചമഞ്ഞിരുന്ന നിതീഷ് കുമാര്‍ മറ്റു പാര്‍ട്ടികളെ അല്‍പ്പം അകറ്റിയാണ് ഇതുവരെ നിര്‍ത്തിയത്. എന്നാല്‍ ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ നിതീഷ് ശരിക്കും ഒതുങ്ങി.

എല്‍ജെപി കളി മാറ്റി

എല്‍ജെപി കളി മാറ്റി

എല്‍ജെപിക്ക് സീറ്റ് നല്‍കരുത് എന്നാണ് നിതീഷിന്റെ നിലപാട്. എല്‍ജെപിയെ ഇത്രത്തോളം ഒതുക്കിയതിന് പിന്നിലും നിതീഷിന്റെ തന്ത്രങ്ങളാണ്. എന്നാല്‍ എല്‍ജെപി ഇത്തവണ കളി മാറ്റി. അവര്‍ ബിജെപിയുമായി അടുത്തു. പകരം നിതീഷിനോട് യുദ്ധം പ്രഖ്യാപിച്ചു. സഖ്യത്തില്‍ നിന്ന് പുറത്തായി. തനിച്ച് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു.

 നിതീഷിന്റെ മറുതന്ത്രം

നിതീഷിന്റെ മറുതന്ത്രം

ബിഹാറിലെ എന്‍ഡിഎയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എല്‍ജെപി പക്ഷേ, ബിജെപിക്കെതിരെ മല്‍സരിക്കില്ല. നിതീഷിന്റെ പാര്‍ട്ടിക്കെതിരെ മാത്രമേ മല്‍സരിക്കൂ. ഇതോടെ ജെഡിയു സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത മങ്ങുകയാണ്. അതേസമയം, എല്‍ജെപി പിന്തുണ ലഭിക്കുന്നതിനാല്‍ ബിജെപിക്ക് അല്‍പ്പം ആശ്വാസവുമാണ്. ജിതന്‍ റാം മാഞ്ചിയെ കൂടെ നിര്‍ത്തി ദളിത് വോട്ടുകള്‍ നേടാമെന്നാണ് നിതീഷിന്റെ കണക്കുകൂട്ടല്‍.

വല്യേട്ടന്‍ നിലപാട് മാറ്റി

വല്യേട്ടന്‍ നിലപാട് മാറ്റി

ഇത്തവണ ജെഡിയുവും ബിജെപിയും തുല്യ സീറ്റുകളിലാണ് മല്‍സരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇങ്ങനെ ഒരു സാഹചര്യം ബിഹാറില്‍ പ്രതീക്ഷിക്കാനേ സാധിച്ചിരുന്നില്ല. എല്‍ജെപി തീരുമാനം കടുപ്പിച്ചതോടെ നിതീഷ് കുമാര്‍ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തി. ബിജെപി മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചു എന്നതാണ് ഫലം.

അമിത് ഷായെ കണ്ടു

അമിത് ഷായെ കണ്ടു

സഖ്യംവിടാന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ദില്ലിയില്‍ അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ എന്‍ഡിഎയില്‍ എല്‍ജെപി തുടരും. രാം വിലാസ് പാസ്വാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രിയായി നിലനില്‍ക്കും. ബിഹാറിലെ വിഷയത്തില്‍ എല്‍ജെപിക്ക് നഷ്ടമില്ല എന്ന് ചുരുക്കം.

അന്ന് നിതീഷ് തന്ന പണി

അന്ന് നിതീഷ് തന്ന പണി

2000ത്തില്‍ 20ലധികം സീറ്റുകള്‍ നേടിയിരുന്നു എല്‍ജെപി. എന്നാല്‍ നിതീഷും സംഘവും നടത്തിയ നീക്കങ്ങളുടെ ഫലമായി ഒട്ടേറെ എംഎല്‍എമാര്‍ രാജിവച്ചു. ഈ പക ഇപ്പോഴും എല്‍ജെപിക്കുണ്ട്. അവസരം വന്നപ്പോള്‍ അവര്‍ മുതലെടുക്കുകയാണ്. നിതീഷിനെതിരെ മല്‍സരിക്കുമ്പോള്‍ വോട്ടുകള്‍ ചിതറുകയും ജെഡിയു സ്ഥാനാര്‍ഥികല്‍ പരാജയപ്പെടാനും ഇടയാക്കും.

ബിജെപി ഇനിയും കളിമാറ്റാന്‍ സാധ്യത

ബിജെപി ഇനിയും കളിമാറ്റാന്‍ സാധ്യത

തുല്യ സീറ്റുകള്‍ വീതം പങ്കിട്ടിരിക്കുകയാണ് ജെഡിയുവും ബിജെപിയും. ജെഡിയുവിനെതിരെ എല്‍ജെപി മല്‍സരിക്കുമ്പോള്‍ ജെഡിയു സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടേക്കാം. അതോടെ ഫലം വരുമ്പോള്‍ ബിജെപി വലിയ കക്ഷിയാകാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപി അപ്പോള്‍ കളിമാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബിജെപി മുഖ്യമന്ത്രി

ബിജെപി മുഖ്യമന്ത്രി

സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ബിജെപി നേതാവ് മുഖ്യമന്ത്രിയാകണം എന്നാണ് എല്‍ജെപിയുടെ നിലപാട്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ ഫലം വന്നാല്‍ ബിജെപി കളിമാറ്റുമെന്ന് തീര്‍ച്ചയാകുകയാണ്. നിതീഷിന്റെ മോഹങ്ങള്‍ പൊലിഞ്ഞേക്കും. ചിരാഗ് പാസ്വാന്റെ ഓരോ നീക്കവും അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോദി തന്നെ മുഖം

നരേന്ദ്ര മോദി തന്നെ മുഖം

ബിഹാറില്‍ ബിജെപിക്ക് ജനവധി തേടാന്‍ നിതീഷ് കുമാറിന്റെ ആവശ്യമില്ല. നിതീഷിന്റെ ഭരണത്തിനെതിരായ വികാരം ബിഹാറിലുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രതിഛായക്ക് മങ്ങലേറ്റിട്ടുമില്ല. ബിജെപി മോദിയെ മുന്‍നിര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിക്കുക. അപ്പോഴും തിരിച്ചടി ലഭിക്കുക നിതീഷ് കുമാറിനും ജെഡിയുവിനുമാണ്.

സഖ്യകക്ഷികളെ ഒതുക്കുന്ന ബിജെപി

സഖ്യകക്ഷികളെ ഒതുക്കുന്ന ബിജെപി

സഖ്യകക്ഷികളെ പതിയെ ഒതുക്കുന്നതാണ് ബിജെപി കഴിഞ്ഞ കുറച്ചു കാലമായി പയറ്റുന്ന തന്ത്രം. മഹാരാഷ്ട്രയില്‍ ശിവസേനയുടെ ആവശ്യം ബിജെപി തള്ളിയതും സഖ്യംവിട്ടതും ഇതിന് തെളിവാണ്. പഞ്ചാബിലെ അകാലിദളുമായി ചര്‍ച്ച ചെയ്യാതെയാണ് കാര്‍ഷിക ബില്ല് കൊണ്ടുവന്നത്. അതുവഴി അകാലിദള്‍ ഇപ്പോള്‍ എന്‍ഡിഎ വിടുകയു ചെയ്തു.

നിതീഷ് ഒരുക്കിവച്ചിട്ടുണ്ടോ

നിതീഷ് ഒരുക്കിവച്ചിട്ടുണ്ടോ

മൂന്ന് ഘട്ടമായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഈ മാസം 28നാണ്. രണ്ടാംഘട്ടം നവംബര്‍ മൂന്നിനും മൂന്നാംഘട്ടം നവംബര്‍ ഏഴിനും. വോട്ടെണ്ണല്‍ നവംബര്‍ പത്തിനാണ്. നിലവിലെ സാഹചര്യത്തില്‍ ഫലം വരുമ്പോള്‍ എല്ലാ രാഷ്ട്രീയകളികളും മാറുമെന്ന് തീര്‍ച്ച. അമിത്് ഷായെ വെല്ലുന്ന തന്ത്രം നിതീഷ് ഒരുക്കിവച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

മുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎംമുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎം

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam

English summary
Bihar Elections 2020: Amit Shah Tactical Moves win, BJP looks to Chief Minister Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X