കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രചാരണം കൊഴുക്കുന്നു. രാം വിലാസ് പാസ്വാന്റെ വിയോഗത്തോടെ മകന്‍ ചിരാഗ് പാസ്വാനാണ് എല്‍ജെപിയുടെ എല്ലാം. എന്‍ഡിഎ സഖ്യം വിട്ട് തനിച്ചാണ് എല്‍ജെപി ജനവിധി തേടുന്നത്. എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന ജെഡിയു, ബിജെപി, എല്‍ജെപി സഖ്യത്തില്‍ നിന്നാണ് എല്‍ജെപി കൊഴിഞ്ഞത്. ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എല്‍ജെപി പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും ചിരാഗ് പാസ്വാന്‍ അറിയിച്ചു.

എല്‍ജെപി മുന്നണി വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ജെപിയും ബിജെപിയും ശത്രുപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍...

അത് അവരുടെ തീരുമാനം

അത് അവരുടെ തീരുമാനം

എന്‍ഡിഎ വിടാനുണ്ടായ തീരുമാനം എല്‍ജെപി സ്വന്തമായി എടുത്തതാണ് എന്ന് അമിത് ഷാ പറഞ്ഞു. മതിയായ സീറ്റുകള്‍ തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഒട്ടേറെ തവണ ചര്‍ച്ചകളും നടന്നു. എന്നിട്ടും ചിരാഗ് പാസ്വാന്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

പുതിയ കക്ഷികള്‍

പുതിയ കക്ഷികള്‍

താന്‍ വ്യക്തിപരമായി ചിരാഗ് പാസ്വാനുമായി സംസാരിച്ചിരുന്നു. പക്ഷേ, അവര്‍ സഖ്യത്തില്‍ നിന്ന് വിട്ടുപോകാനാണ് തീരുമാനിച്ചത്. സഖ്യം വിടുകയാണെന്ന് പ്രഖ്യാപിച്ചതും അവര്‍ തന്നെയാണ്. പുതിയ കക്ഷികള്‍ സഖ്യത്തിലുണ്ട്. അവര്‍ക്ക് സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

എന്തുകൊണ്ടാണ് എന്‍ഡിഎ സഖ്യം എല്‍ജെപി വിട്ടുപോയത് എന്ന് ബിഹാറിലെ ജനങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പിന് ശേഷം എല്‍ജെപി എന്‍ഡിഎയിലെത്തുമോ എന്ന് കാത്തിരുന്ന് കാണാം. നിലവില്‍ തങ്ങള്‍ ശത്രുപക്ഷത്താണ്. എതിരേ മല്‍സരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

143 സീറ്റുകളില്‍

143 സീറ്റുകളില്‍

മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് എല്‍ജെപി എന്‍ഡിഎ സഖ്യം വിട്ടത്. 143 സീറ്റുകളില്‍ മല്‍സരിക്കാന്‍ എല്‍ജെപി തീരുമാനിച്ചിട്ടുണ്ട്. ജെഡിയു മല്‍സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മോദിയുടെ ഫോട്ടോ

മോദിയുടെ ഫോട്ടോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വച്ച് പ്രചാരണം നടത്തരുത് എന്ന് എല്‍ജെപിയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ മോദിയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് എല്‍ജെപി അറിയിക്കുകയും ചെയ്തു. എങ്കിലും മോദിയുടെ വികസന നയങ്ങളോട് യോജിപ്പാണുള്ളതെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ബിജെപി വലിയ കക്ഷിയാകുമോ

ബിജെപി വലിയ കക്ഷിയാകുമോ

നിതീഷ് കുമാര്‍ ഭരണകൂടത്തിനെതിരായ വികാരം ബിഹാറിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോദി ഇപ്പോഴും ബിഹാറില്‍ സ്വീകാര്യനാണ് എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി വലിയ കക്ഷിയാകുമെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാണ് ബിഹാറില്‍ വന്‍ രാഷ്ട്രീയ കുറുമാറ്റങ്ങള്‍ക്ക് സാധ്യതയൊരുങ്ങും.

നിതീഷിനെ അനുവദിക്കില്ല

നിതീഷിനെ അനുവദിക്കില്ല

തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണയ്ക്കുമെന്ന് എല്‍ജെപി അറിയിച്ചിട്ടുണ്ട്. നിതീഷിനെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്നും അവര്‍ പറുയന്നു. ഇങ്ങനെ ഒരു സാഹചര്യം തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായാല്‍ ജെഡിയു നിലപാട് നിര്‍ണായകമാകും. മുമ്പ് ലാലു പ്രസാദിന്റെ ആര്‍ജെഡിക്കൊപ്പം നിന്ന ചരിത്രവും ജെഡിയുവിനുണ്ട്.

യുഡിഎഫ് കണ്‍വീനര്‍ പാണക്കാട്ടേക്ക്; കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗ്, ഇത്തവണ കരുത്തരാകുംയുഡിഎഫ് കണ്‍വീനര്‍ പാണക്കാട്ടേക്ക്; കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗ്, ഇത്തവണ കരുത്തരാകും

English summary
Bihar Elections 2020: Amit Shah explained why LJP left NDA alliance and future moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X