കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കം

Google Oneindia Malayalam News

പാറ്റ്‌ന: നിയമസഭ തിരഞ്ഞെടുപ്പ് ഒരുങ്ങിയിരിക്കുന്ന ബീഹാറില്‍ അപ്രതീക്ഷിതമായ നീക്കങ്ങളും മാറ്റങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എന്‍ഡിഎയില്‍ നിന്നും പിന്മാറി രാം വിലാസ് പാസ്വാന്റെ എല്‍ജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്.

ദളിത് വോട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ജെപി സഖ്യം വിട്ടതോടെ കനത്ത എന്‍ഡിഎക്ക് തിരിച്ചടിയാണ് ബീഹാറില്‍ നേരിടേണ്ടിവന്നത്. ഇതോടെ എന്‍ഡിഎയില്‍ ബിെജപിയെ കൂടാതെ നിതീഷ് കുമാറിന്റെ ജെഡിയു മാതച്രമായി ചുരുങ്ങി. എന്നാല്‍ ഇപ്പോഴിതാ എന്‍ഡിഎയ്ക്ക് തിരിച്ചടി നല്‍കി ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് ഒഴുകുകയാണ്. വിശദാംശങ്ങളിലേക്ക്...

 ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗത്തിന് ശേഷമാണ് എന്‍ഡിഎയുമായുള്ള സംഖ്യം അവസാനിപ്പിക്കാന്‍ എല്‍ജെപി തീരുമാനിച്ചത്. ഇതോടെ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കും. ആകെയുള്ള സീറ്റുകള്‍ തുല്യമായി വീതിക്കാന്‍ ബിജെപിയും ജെഡിയുവും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെപി മുന്നണി ബന്ധം അവസാനിപ്പിച്ചത്.

മണിപ്പൂരിന് സമാനം

മണിപ്പൂരിന് സമാനം

മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് സമാനമായാണ് എല്‍ജെപി മത്സരിക്കുന്നതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. മണിപ്പൂരിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാല്‍ ആകെ മത്സരിച്ച 11 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍ജെപിക്ക് വിജയിക്കാനായത്. ദേശീയ തലത്തില്‍ എല്‍ജെപി എന്‍ഡിഎയുടെ ഭാഗമാണെങ്കിലും പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്കാണ് മത്സരിച്ചത്.

ബിജെപിക്കെതിരെ മത്സരിക്കില്ല

ബിജെപിക്കെതിരെ മത്സരിക്കില്ല

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുള്ള സീറ്റുകളില്‍ മത്സരിക്കില്ലെന്നാണ് എല്‍ജെപി തീരുമാനം. ബിജെപിയുമായി തര്‍ക്കമില്ല, എന്നാല്‍ ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വയ്ക്കുമെന്നാണ് എല്‍ജെപിയുടെ തീരുമാനം. ചിരാഗ് പസ്വാനാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

എന്നാല്‍ ഇപ്പോഴിതാ ബിജെപിക്ക് തിരിച്ചടിയാവുന്ന നീക്കങ്ങളാണ് ബീഹാറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപി നേതാവ് ഡോ ഉഷ വിദ്യാര്‍ത്ഥി ഇപ്പോള്‍ എല്‍ജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലാണ് ഉഷയുടെ പാര്‍ട്ടി പ്രവേശനം. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രണ്ടാമത്തെ ബിജെപി നേതാവാണ് എല്‍ജെപിയില്‍ എത്തുന്നത്.

വിമത നേതാവ്

വിമത നേതാവ്

പാലിഗഞ്ചിലെ എംഎല്‍എയായിരുന്നു ഉഷ വിദ്യാര്‍ത്ഥി. എന്നാല്‍ കഴിഞ്ഞ തവണ ഉഷയുടെ സീറ്റ് ബിജെപി രാംജനം ശര്‍മ്മയ്ക്ക് നല്‍കി. ഇതോടെ ഉഷയും പാര്‍ട്ടിയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ബീഹാര്‍ വനിത കമ്മിഷനില്‍ അംഗത്വം നല്‍കിയപ്പോള്‍ അവര്‍ ശാന്തയായിരുന്നു.

നേതാക്കളുടെ ഒഴുക്ക്

നേതാക്കളുടെ ഒഴുക്ക്

ഉഷ് വിദ്യാര്‍ത്ഥിക്ക് മുമ്പ് ബിജെപിയുടെ വൈസ് പ്രസിഡന്റ് രാജേന്ദ്ര സിംഗാണ് പാര്‍ട്ടി വിട്ട് എല്‍ജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹവും ചിരാഗ് പസ്വാന്റെ സാന്നിദ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മത്സരിച്ചേക്കും

മത്സരിച്ചേക്കും

അതേസമയം, ഇപ്പോള്‍ എല്‍ജെപിയില്‍ എത്തിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ ആകെ മാറിമറിയും. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന എല്‍ജെപിക്ക് പുതിയ നേതാക്കളുടെ സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യും.

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്

ബിഹാർ തിരഞ്ഞെടുപ്പ്: മൂയിൽ നിന്ന് ശ്രേയസി സിംഗ്: 27 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപിബിഹാർ തിരഞ്ഞെടുപ്പ്: മൂയിൽ നിന്ന് ശ്രേയസി സിംഗ്: 27 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, യുഡിഫിന്‍റെ 6 സീറ്റ് പിടിക്കും, ഇടത് തന്ത്രം ഇങ്ങനെകേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, യുഡിഫിന്‍റെ 6 സീറ്റ് പിടിക്കും, ഇടത് തന്ത്രം ഇങ്ങനെ

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam

English summary
Bihar Elections 2020: BJP leader Usha Vidyarthi and Rajendra Singh joins LJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X