• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറിനെ ഇളക്കിമറിച്ച് തേജസ്വിയുടെ പ്രചാരണം; നിതീഷിനെതിരെ ഒളിയമ്പ്, മഹാസംഖ്യം കരുത്ത് കാട്ടുമോ?

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണികള്‍ പരസ്പരം വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉന്നയിച്ച് പ്രചാരണ പരിപാടികള്‍ മുന്നേറുകയാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് തന്നെയാണ് ഇതിന് മുന്‍പന്തിയില്‍.

എന്നാലും എന്റെ കടകംപള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ..! മിടുക്കന്‍, മന്ത്രിയെ ട്രോളി കെ സുരേന്ദ്രൻ

തേജസ്വി യാദവിന്റെ ഏറ്റവും പുതിയ വിമര്‍ശനമാണ് ഇപ്പോള്‍ ബീഹാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കസേരയാണ് നിതീഷ് കുമാറിന് ആദ്യത്തേതും അവസാനത്തേതുമായ സത്യമെന്ന് തേജസ്വി യാദവ് പറഞ്ഞു. യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്കം നില്‍ക്കുന്നവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ച് ഒന്നും നിതീഷ് കുമാറിനെ അലട്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു തേജസ്വിയുടെ വിമര്‍ശനം.

ബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറി

തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യം കഴിഞ്ഞ ദിവസമായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഇതിന് പിന്നാലെയായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഉള്‍പ്പെട്ട സഖ്യമാണ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്.

പറഞ്ഞ വാക്ക് രാഹുൽ ഗാന്ധി പാലിച്ചു; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും വീടൊരുങ്ങി, താക്കോൽ നാളെ കൈമാറും

മാറ്റത്തിനുള്ള പ്രതിജ്ഞ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരുള്‍പ്പെട്ട മഹാസഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക പ്രകാശനം നടത്തിയത്. ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ നാല് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് ബില്ല് പാസാക്കുമെന്നാണ് മുന്നോട്ടുവെച്ചിട്ടുള്ള ഒന്നാമത്തെ വാഗ്ധാനം.

'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്

ബിഹാറിലെ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കുള്ള ഫീസ് ഒഴിവാക്കുമെന്നും പ്രചാരണ പത്രികയില്‍ പറയുന്നുണ്ട്. ഇതിന് പുറമേ പരീക്ഷാ സെന്ററുകളിലേക്കുള്ള യാത്രാ ചെലവും നല്‍കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് തുല്യമായ വേതനം ഉറപ്പാക്കും. സംസ്ഥാനത്ത് കര്‍പൂരി ലേബര്‍ കേന്ദ്രങ്ങളും തുറക്കും. കാര്‍ഷിക നിയമങ്ങളിലും ജോലികള്‍ ലഭ്യമാക്കുന്നതില്‍ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

English summary
Bihar Elections 2020: CM's chair is first and last truth for Him; Tejaswi criticizes Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X