Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ ജെഡിയുവും ബിജെപിയും 115 വീതം സീറ്റില്‍ മല്‍സരിക്കും; ബാക്കി ചെറുകക്ഷികള്‍ക്ക്

പട്‌ന: ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജെഡിയു 115 സീറ്റില്‍ മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 121 സീറ്റുകളാണ് ബിജെപിക്ക് കൈമാറിയത്. ജെഡിയുവിനു 122 സീറ്റുകളായിരുന്നു. എന്നാല്‍ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ഏഴ് സീറ്റുകള്‍ കൈമാറാന്‍ ജെഡിയു തീരുമാനിച്ചു. അതുപ്രകാരമാണ് ബാക്കിയുള്ള 115 സീറ്റില്‍ ജെഡിയു മല്‍സരിക്കുന്നത് എന്ന് നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, ബിജെപിക്ക് ലഭിച്ച സീറ്റുകളില്‍ ചിലത് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കും. എത്ര സീറ്റുകള്‍ നല്‍കുമെന്ന് ബിജെപി അറിയിച്ചിട്ടില്ല. അക്കാര്യത്തില്‍ ബിജെപി ഉടന്‍ തീരുമാനമെടുക്കും. എന്‍ഡിഎയിലുണ്ടായിരുന്ന രാംവിലാസ് പാസ്വാന്റെ എല്‍ജെപി ഇത്തവണ തനിച്ച് മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു.

N

കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ ആണ് ബിഹാറിന്റെ മുഖ്യമന്ത്രി. അതിന് മുമ്പ് സംസ്ഥാനത്ത് കലാപങ്ങള്‍ പതിവായിരുന്നു. വികസനം എത്തിനോക്കിയിരുന്നില്ല. അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാം മാറി. തങ്ങള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വോട്ട് ചോദിക്കുന്നത് എന്നും നിതീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡിഎ സഖ്യത്തില്‍ യാതൊരു ഭിന്നതയുമില്ല. ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയാണ് തീരുമാനം എടുത്തത്. ഏത് പാര്‍ട്ടി എവിടെ മല്‍സരിക്കണമെന്ന് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു എന്നും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, നിതീഷിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി നേതാവ് സഞ്ജയ് ജെയ്‌സ്വാള്‍ രംഗത്തുവന്നു. നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ജനവിധി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സഖ്യത്തില്‍ നിന്ന് വിട്ട് തനിച്ച് മല്‍സരിക്കുന്ന എല്‍ജെപിക്ക് ബിജെപി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ച് പ്രചാരണം നടത്തരുത് എന്ന് ബിജെപി എല്‍ജെപി നേതൃത്വത്തെ അറിയിച്ചു. കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടിയാണ് എല്‍ജെപി. അതുകൊണ്ട് അവര്‍ മോദിയുടെ ചിത്രവുമായി പ്രചാരണം നടത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി പ്രത്യേക നിര്‍ദേശം നല്‍കിയത്.

ബിഹാറില്‍ എല്‍ജെപി എന്‍ഡിഎ സഖ്യത്തിലില്ല. നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം ബിജെപിയുടെ നേതൃത്വം അംഗീകരിക്കുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. ജെഡിയുവിനെതിരെ മല്‍സരിക്കുകയും ചെയ്യും. ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്‍ജെപി സഖ്യം വിടാന്‍ തീരുമാനിച്ചത്. എല്‍ജെപിക്ക് ദളിത് വോട്ടുകളാണ് ലഭിക്കുക. എല്‍ജെപി സഖ്യം വിട്ടാല്‍ എന്‍ഡിഎയ്ക്ക് ദളിത് വോട്ടുകല്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ജിതന്‍ റാം മാഞ്ചിയെ ഉപയോഗിച്ച് ദളിത് വോട്ടുകള്‍ പിടിക്കാമെന്ന് നിതീഷ് കുമാര്‍ കണക്ക് കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+