കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സീറ്റ് മാത്രം കൈവിട്ടില്ല; ചിരാഗിന്റെ എല്‍ജെപിക്ക് ഒറ്റ സീറ്റില്‍ വിജയം; എന്‍ഡിഎ മുന്നണിയിലേക്കോ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു എല്‍#പെിയുടെ ചിരാഗ് പാസ്വാന്‍. ജെഡിയുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയെന്ന കടുംകയ്യാണ് പാസ്വാന്‍ കാണിച്ചത്. വലിയ വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയെങ്കിലും വോട്ടെണ്ണല്‍ ആംരഭിച്ചത് മുതല്‍ പാസ്വാന്റെ പാര്‍ട്ടിക്ക് വലിയ ലീഡൊന്നും നേടാന്‍ സാധിച്ചില്ല.

chirag

എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനത്തില്‍ ആകെ ഒരു സീറ്റില്‍ ചിരാഗിന്റെ എല്‍ജെപി വിജയിച്ചു. മതിഹാനി മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി ബോഗോ സിംഗിനെയാണ് എല്‍ജെപി സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ സിംഗ് പരാജയപ്പെടുത്തിയത്. 330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ്കുമാറിന്റെ വിജയം. നിതീഷ് കുമാറുമായി ഇടഞ്ഞ എല്‍ജെപി ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അതേസമയം, വിജയിച്ച എല്‍ജെപി സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ മുന്നണിയിലേക്ക് എടുക്കുമോ എന്നുള്ള കാര്യം വരും ദിവസങ്ങളില്‍ കണ്ടറിയണം.

Recommended Video

cmsvideo
Chirag paswan's plans worked against nitheesh kumar | Oneindia Malayalam

അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചില മണ്ഡലങ്ങളില്‍ റീ കൌണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്. ഇത് പരിശോധിച്ച് വരികയാണ്. ഇതിനോടകം 146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നതോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

English summary
Bihar elections 2020: LJP candidate Raj Kumar Singh has won from Matihani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X