കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കുതിച്ചുയര്‍ന്ന് ലാലു കുടുംബം; നിതീഷിന്റെ ജനകീയത ഇടിഞ്ഞു, പുതിയ സര്‍വ്വെ ഫലം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യം കരുതിയ പോലെ അല്ല കാര്യങ്ങള്‍ എന്ന് അഭിപ്രായ സര്‍വ്വെ. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് കുമാറിന്റെ ജനകീയത ഇടിഞ്ഞുവെന്ന് ലോക്‌നിധി-സിഎസ്ഡിഎസ് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിക്കും കുടുംബത്തിനും പിന്തുണ വര്‍ധിച്ചു എന്നാണ് സര്‍വ്വെ ഫലം.

കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ ആണ് ബിഹാര്‍ മുഖ്യമന്ത്രി. ഇപ്പോള്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നു എന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. നിതീഷിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടുന്ന എന്‍ഡിഎയുടെ തന്ത്രം പാളുമെന്നാണ് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നത്. സര്‍വ്വെയിലെ വിവരങ്ങള്‍ ഇങ്ങനെ...

ജനപിന്തുണ

ജനപിന്തുണ

2015ല്‍ നിതീഷ് കുമാറിന്റെ ജനപിന്തുണ 40 ശതമാനം ആയിരുന്നു. അന്ന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് 9 ശതമാനം മാത്രമേ പിന്തുണയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. നിതീഷിന്റെ ജനപിന്തുണ 31 ശതമാനമായി കുറഞ്ഞു. ലാലുവിന്റെ കുടുംബത്തിന്റേത് 30 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം

നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് മതിപ്പ് കുറഞ്ഞിട്ടുണ്ട്. 2015ല്‍ നിതീഷ് സര്‍ക്കാരിന് 80 ശതമാനം മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ 52 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സര്‍വ്വെയില്‍ തെളിയുന്നു.

പുതിയ നേതാവ് വരണം

പുതിയ നേതാവ് വരണം

സര്‍വ്വേയില്‍ പങ്കെടുത്ത 31 ശമതാനം പേര്‍ നിതീഷ് കുമാര്‍ അടുത്ത ബിഹാര്‍ മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്ന 27 ശതമാനം പേരുണ്ട്. പുതിയ നേതാവ് വരണം എന്ന് ആഗ്രഹിക്കുന്ന 34 ശതമാനം പേരുണ്ട്. മുന്‍ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ നിതീഷിന്റെ പിന്തുണ ഇടിഞ്ഞു.

ബിജെപി വോട്ടര്‍മാരില്‍

ബിജെപി വോട്ടര്‍മാരില്‍

ബിജെപി വോട്ടര്‍മാരില്‍ നിതീഷിനുള്ള പിന്തുണ കുറഞ്ഞുവെന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. 2015ല്‍ ബിജെപിയുടെ ഉറച്ച വോട്ടര്‍മാരില്‍ 91 ശതമാനം പേരും നിതീഷ് മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ഈ പിന്തുണ 52 ശതമാനമായി കുറഞ്ഞുവെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

പ്രവചനത്തിന് അതീതം

പ്രവചനത്തിന് അതീതം

ഈ മാസം 28നാണ് ബിഹാറില്‍ ആദ്യഘട്ട പോളിങ്. നവംബര്‍ മൂന്നിനും ഏഴിനും രണ്ടും മൂന്നും ഘട്ട പോളിങ് നടക്കും. രണ്ടാംഘട്ടത്തില്‍ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മൂന്നാംഘട്ടത്തില്‍ 78 സീറ്റിലേക്കും. വോട്ടെണ്ണല്‍ നവംബര്‍ 10നാണ്. ഇത്തവണ പ്രവചനത്തിന് അതീതമായ രാഷ്ട്രീയ മാറ്റത്തിന് ബിഹാറില്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.

ബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോ

English summary
Bihar Elections 2020: Lokniti-CSDS Opinion Poll, Nitish Kumar popularity fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X