കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വി ചില്ലറക്കാരനല്ല! ജെഡിയുവിനെ വിറപ്പിച്ച് കുറിക്കുകൊള്ളുന്ന മറുപടികൾ; നിതീഷിന് നെഞ്ചിടിപ്പോ?

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആവേശത്തോടെ നടക്കുകയാണ്. ഒക്ടോബര്‍ 28 നാണ് ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. നവംബര്‍ 10 നാണ് ഫലം പുറത്തുവരുന്നത്. ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എന്‍ഡിഎയിലുള്ളത്. മറുവശത്ത് മഹാസഖ്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും.

പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്‍ജെഡിയിലെ തേജസ്വി യാദവാണ്. യുവാക്കള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് തന്നെയാണ് തെജസ്വിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മുന്നോട്ട് പോകുന്നത്. ഭരണപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ചുട്ടമറുപടിയുമായാണ് തേജസ്വി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. വിശദാംശങ്ങളിലേക്ക്..

കേന്ദ്രമന്ത്രിയുടെ ആരോപണം

കേന്ദ്രമന്ത്രിയുടെ ആരോപണം

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആര്‍ജെഡിക്കെതിരെയും മഹാസംഖ്യത്തിനെതിരെയും കേന്ദ്രമന്ത്രി നിത്യാനന്ദ് റോയ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ബീഹാറില്‍ ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ ഭീകരവാദികള്‍ കാശ്മീര്‍ വിട്ട് ബീഹാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയത്.

 എന്‍ഡിഎ സര്‍ക്കാര്‍

എന്‍ഡിഎ സര്‍ക്കാര്‍

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ തീവ്രവാദികളെ കാശ്മീരില്‍ നിന്നും ഇല്ലാതാക്കുകയാണ്. എന്നാല്‍ ആര്‍ജെഡി സര്‍ക്കാര്‍ അധികാരം നേടിയുകഴിഞ്ഞാല്‍ തീവ്രവാദികള്‍ ബീഹാറില്‍ അഭയം തേടുന്നതില്‍ എനിക്ക് വലിയ ആശങ്കയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വൈശാലി മഹാനഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

 ഉത്തരവാദിത്തം എനിക്ക്

ഉത്തരവാദിത്തം എനിക്ക്

ബീഹാറില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇതുമായി ബന്ധപ്പെട്ട് തനിക്ക് തന്നെയാണ് ഏല്‍പ്പിച്ചതെന്നും നിത്യാനന്ദ റോയി വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആര്‍ജെഡിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് മറുപടിയായി തേജ്വസ്വി യാദവ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ബീഹാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്.

കുറിക്കുകൊള്ളുന്ന മറുപടി

കുറിക്കുകൊള്ളുന്ന മറുപടി

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയാണ് തേജസ്വി യാദവ് നല്‍കിയിരിക്കുന്നത്. തൊഴിലില്ലായ്മയുടെ ഭീകരതെയെ കുറിച്ച് നിങ്ങള്‍ക്ക് എ്ന്താണ് പറയാനുള്ളതെന്ന് തേജസ്വി സാദവ് ചോദിച്ചു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തൊഴിലില്ലായ്മ. ഇത് മുന്‍ നിര്‍ത്തിയാണ് തേജ്‌സ്വിയുടെ മറുപടി.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ബീഹാറില്‍ 49.6 ശതമാനമാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മയുടെ ഭീകരതെയ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. ദാരിദ്ര്യം, പട്ടിണി, കുടിയേറ്റം എന്നിവയെ കുറിച്ച് നിങ്ങള്‍ക്ക് എ്ന്താണ് പറയാനുള്ളത്. 15 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്തു ചെയ്തു? അജണ്ടയില്‍ നിന്ന് വ്യതിചലിക്കാനുള്ള അവരുടെ ശ്രമമാണിത്, പക്ഷേ തിരഞ്ഞെടുപ്പ് അജണ്ടയില്‍ മത്സരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- തേജസ്വി പറഞ്ഞു.

Recommended Video

cmsvideo
India will drop below Bangladesh in 2020 per capita GDP | Oneindia Malayalam
ലക്ഷ്യം യുവാക്കളെ

ലക്ഷ്യം യുവാക്കളെ

അതേസമയം, തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ടുകള്‍ പെട്ടിയിലാക്കുന്നതിനാണ് തേജസ്വി യാദവിന്റെ മുന്നണികളുടെ പ്രധാന ലക്ഷ്യം. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് അത് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുകയാണ് മഹാസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലെ യുവാവ് വരുന്നതോടെ യുവാക്കളില്‍ ആവേശം പകരാവുമെന്നാണ് സംഖ്യത്തിന്റെ പ്രതീക്ഷ.

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

പിടി തോമസ് മുന്നറിയിപ്പ് നല്‍കി മൂന്നാം നാള്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റു; കുറിപ്പുമായി ഭാര്യപിടി തോമസ് മുന്നറിയിപ്പ് നല്‍കി മൂന്നാം നാള്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റു; കുറിപ്പുമായി ഭാര്യ

സിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണസിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണ

ജോസ് കെ മാണി ധാർമ്മികത വിളമ്പണ്ട; 500 ക സംഭാവന തിരിച്ചു വാങ്ങാനും മറക്കണ്ടെന്ന് ഷാഫി പറമ്പില്‍ജോസ് കെ മാണി ധാർമ്മികത വിളമ്പണ്ട; 500 ക സംഭാവന തിരിച്ചു വാങ്ങാനും മറക്കണ്ടെന്ന് ഷാഫി പറമ്പില്‍

English summary
Bihar Elections 2020: RJD leader Tejaswi Yadav responds to Union Minister's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X