കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോ

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. സഖ്യത്തിലാണെങ്കിലും ബിജെപി നിതീഷ് കുമാറിന് രഹസ്യമായി പണി കൊടുത്തു എന്ന പ്രചാരണം ശക്തമാണ്. രാം വിലാസ് പാസ്വന്റെ എല്‍ജെപി നിതീഷിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിന് പിന്നില്‍ ബിജെപിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്കെതിരെ മല്‍സരിക്കാത്ത എല്‍ജെപി പക്ഷേ, ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് മഹാസഖ്യത്തിന്റെ പുതിയ നീക്കം....

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

നിതീഷ് കുമാറിന്റെ ഭരണത്തിനെതിരായ വികാരം ബിഹാറിലുണ്ട് എന്നാണ് പ്രവചനങ്ങള്‍. അതിനിടെയാണ് എല്‍ജെപി എന്‍ഡിഎയില്‍ നിന്ന് മാറി നിന്ന് മല്‍സരിക്കുന്നത്. എന്‍ഡിഎയിലെ ഭിന്നത തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യം പ്രതീക്ഷിക്കുന്നു.

മറ്റൊരു രാഷ്ട്രീയ നീക്കം

മറ്റൊരു രാഷ്ട്രീയ നീക്കം

ബിഹാറില്‍ അതിനിടെ മറ്റൊരു രാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്. എന്തുവന്നാലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കരുത് എന്നാണ് പ്രധാന നേതാക്കളുടെ നിലപാട്. ഇതിന്റെ ഭാഗമാണ് എല്‍ജെപി എന്‍ഡിഎ സഖ്യം വിടാന്‍ ഇടയാക്കിയതും ജെഡിയുവിനെതിരെ മല്‍സരിക്കുന്നതും. നിതീഷിനെ ഇനിയും മുഖ്യമന്ത്രിയാക്കില്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു.

തേജസ്വിയുടെ നിലപാട്

തേജസ്വിയുടെ നിലപാട്

സമാനമായ നിലപാട് തന്നെയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. നിതീഷ് മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയുമെന്ന് തേജസ്വി പറയുന്നു. എല്‍ജെപിയുമായി ഈ വിഷയത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നും ചിരാഗ് പാസ്വാന്റെ മണ്ഡലത്തില്‍ പ്രസംഗിക്കവെ അദ്ദേഹം സൂചിപ്പിച്ചു.

ചിരാഗിന് തടസമോ

ചിരാഗിന് തടസമോ

മഹാസഖ്യത്തിന് ഭരിക്കാന്‍ മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ജെപിയുടെ പിന്തുണ തേടുമെന്നാണ് തേജസ്വി യാദവ് സൂചിപ്പിച്ചത്. എന്‍ഡിഎ സഖ്യത്തിലില്ലാത്ത സാഹചര്യത്തില്‍ എല്‍ജെപിക്ക് ഇക്കാര്യത്തില്‍ തടസങ്ങളുണ്ടാകില്ല. അതേസമയം, ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് ചിരാഗ് പാസ്വാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചിരാഗ് ആവര്‍ത്തിക്കുന്നത്

ചിരാഗ് ആവര്‍ത്തിക്കുന്നത്

നിതീഷിനോട് എതിര്‍പ്പുണ്ടെങ്കിലും ബിജെപിയോട് അയിത്തമില്ല എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്. ബിജെപി നേതാവ് ബിഹാറില്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം പറയുന്നു. മോദിയോടുള്ള താല്‍പ്പര്യവും ചിരാഗ് ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തേജസ്വയുടെ സഖ്യസാധ്യത സംബന്ധിച്ച് ചിരാഗ് ഇതുവരെ മനസ് തുറന്നിട്ടില്ല.

ആര്‍ജെഡി മയപ്പെടുത്തി

ആര്‍ജെഡി മയപ്പെടുത്തി

എല്‍ജെപിക്കെതിരായ നീക്കങ്ങള്‍ ആര്‍ജെഡി മയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് സഖ്യസാധ്യത സംബന്ധിച്ച് സൂചിപ്പിച്ചത്. മാത്രമല്ല, നിതീഷ് കുമാര്‍ എല്‍ജെപി സ്ഥാപകന്‍ രാം വിലാസ് പാസ്വാനെ അപമാനിച്ചു എന്നും തേജസ്വി യാദവ് പറഞ്ഞു. ചിരാഗ് ഈ വിഷയം പ്രധാന ആരോപണമായി ഉന്നയിക്കുന്നതിനിടെയാണ് തേജസ്വിയും അനുകലിച്ചിരിക്കുന്നത്. ഇവര്‍ ഒരുമിച്ചാല്‍ ബിഹാറില്‍ പുതിയ രാഷ്ട്രീയ പിറവിയാകും.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ആര്‍ജെഡി 144 സീറ്റിലാണ് മല്‍സരിക്കുന്നത്. എല്‍ജെപി 143 സീറ്റിലും മല്‍സരിക്കുന്നു. എല്‍ജെപി മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ മിക്കതും ജെഡിയുവിനെതിരെയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം, ജെഡിയു-ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് മിക്ക സീറ്റിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ബിജെപിക്കെതിരെ മല്‍സരിക്കുന്നത് കൂടുതലും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളുമാണ്.

ബിജെപി വലിയ കക്ഷിയായേക്കും

ബിജെപി വലിയ കക്ഷിയായേക്കും

ബിഹാറിലെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാകാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല, നിതീഷ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കുന്നവരും ഏറെയാണ്. അങ്ങനെ വരുമ്പോള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി പദവി ബിജെപിക്ക് ലഭിച്ചേക്കാം. എല്‍ജെപി പിന്തുണയ്ക്കുകയും ചെയ്യും.

നിതീഷ് അടവ് മാറ്റുമോ

നിതീഷ് അടവ് മാറ്റുമോ

ബിജെപിക്ക് നിതീഷിന്റെ കാര്യത്തിലും സംശയമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടാല്‍ നിതീഷ് മഹാസഖ്യത്തിനൊപ്പം ചേരുമോ എന്നതാണ് അവരുടെ ആശങ്ക. മുമ്പ് മഹാസഖ്യത്തിലെ കക്ഷികള്‍ക്കൊപ്പം നിന്ന ചരിത്രവും നിതീഷിനുണ്ട്. അതുകൊണ്ടുതന്നെ പ്രവചനാതീതമാണ് ബിഹാറിലെ രാഷ്ട്രീയം.

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് തന്ത്രം

ബിജെപി മുഖ്യമന്ത്രിയാകുന്നത് തടയുക എന്നതിന് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയേക്കും. മഹാരാഷ്ട്രയില്‍ ഇതാണ് കണ്ടത്. ബദ്ധവൈരികളായ ശിവസേനയുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തയ്യാറായത്, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്. ഇതേ തന്ത്രം ഒരുപക്ഷേ ബിഹാറിലും കോണ്‍ഗ്രസ് പയറ്റിയേക്കാം.

കേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധുകേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധു

English summary
Bihar Elections 2020: RJD May seek support of LJP to form government- says Tejashwi Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X