ചോദ്യവും ഉത്തരവും വാട്‌സ്ആപ്പില്‍; മത്സര പരീക്ഷയായാല്‍ ഇങ്ങനെ വേണം!!
പട്‌ന: കോപ്പിയുടെ പേരില്‍ ബീഹാര്‍ വിവാദത്തില്‍ മുങ്ങുന്നത് ആദ്യമായല്ല. എന്നാല്‍ ഒടുവിലെ പരീക്ഷാ വിവാദം ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതാണ്. രാവിലെ 11 മണിയ്ക്ക് പരീക്ഷ ആരംഭിയ്ക്കാനിരിക്കെയാണ് പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ചോദ്യപ്പേപ്പര്‍ 1000 രൂപയ്ക്ക് വിറ്റുവെന്ന അഭ്യൂഹങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ പുറത്തുവന്നിരുന്നതായി ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്ആപ്പില്‍ വൈറലാവുന്നത്. നേരത്തെ പരീക്ഷാ ഹാളില്‍ നടത്തിയ പരിശോധനയില്‍ 13 ബ്ലൂടൂത്ത് ഡിവൈസുകള്‍, ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സിംകാര്‍ഡ്, ബട്ടണ്‍ ബാറ്ററികള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ, പവര്‍ ബാങ്ക്, ബാറ്ററികള്‍, 90 ഇയര്‍ ഫോണുകള്‍, സ്ലീക്ക് ഡിവൈസുകള്‍ എന്നിവയും പരീക്ഷാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പവന്‍കുമാര്‍, ബിപിന്‍ കുമാര്‍, നവീന്‍ കുമാര്‍ റായ് എന്നിവരാണ് അറസ്റ്റിലായത്. ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ പവന്‍ കുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി ജയില്‍, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സര പരീക്ഷകള്‍ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications