ആര്‍ജെഡിക്ക് പാരയായത് കോണ്‍ഗ്രസോ? ഇടത് പാര്‍ട്ടികളേക്കാള്‍ സീറ്റ് കുറയും എന്ന് പ്രവചനം
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഗംഭീര വിജയമുണ്ടാകും എന്ന് പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോള്‍. ആകെയുള്ള 243 മണ്ഡലങ്ങളില്‍ എന്‍ ഡി എയ്ക്ക് 133 മുതല്‍ 148 സീറ്റ് വരെ ലഭിക്കും എന്നാണ് പ്രവചനം. മഹാഗത്ബന്ധന് 87 മുതല്‍ 102 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. അതേസമയം പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി 0 മുതല്‍ 2 സീറ്റ് വരേയും മറ്റുള്ളവര്‍ 3 മുതല്‍ 6 സീരറ്റ് വരേയും നേടും എന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നു.
സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്ക് അധികാര തുടര്‍ച്ചയുണ്ടാകും എന്നാണ് പ്രവചനം. ബി ജെ പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപിക്ക് 68-72 സീറ്റുകള്‍ ആണ് എക്‌സിറ്റ് പോളിലെ പ്രവചനം. അതേസമയം കഴിഞ്ഞ വര്‍ഷത്തെ തിരിച്ചടിയില്‍ നിന്ന് ജെഡിയുവും തിരിച്ചുവരും. 55 മുതല്‍ 60 സീറ്റുകള്‍ വരെയാണ് ജെഡിയുവിന് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്.

എന്‍ ഡി എയിലെ മറ്റ് കക്ഷികളായ എല്‍ ജെ പി 9 മുതല്‍ 12 സീറ്റുകള്‍ വരേയും എച്ച്എഎം ഒന്ന് മുതല്‍ രണ്ട് സീറ്റുകള്‍ വരേയും നേടിയേക്കാം. ആര്‍എല്‍എമ്മിന് 0-2 സീറ്റുകള്‍ ആണ് പ്രവചനം. അതേസമയം മഹാഗത്ബന്ധനില്‍ ആര്‍ ജെ ഡിയ്ക്ക് 65 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷത്തെ നിരാശാജനകമായ പ്രകടനം ആവര്‍ത്തിച്ചേക്കാം.
കോണ്‍ഗ്രസിന് പരമാവധി 9-13 സീറ്റുകള്‍ ആണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. അതേസമയം ഇടത് പാര്‍ട്ടികള്‍ക്ക് 11 മുതല്‍ 14 വരെ സീറ്റ് നേടാനാകും എന്നാണ് പ്രവചനം. വിഐപി 2-3 സീറ്റുകളും നേടും. അതേസമയം ഇന്ന് പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സംസ്ഥാനത്ത് അധികാര തുടര്‍ച്ചയുണ്ടാകും എന്നാണ് പ്രവചിക്കുന്നത്. 2020 ലേതിനേക്കാള്‍ മികച്ച പ്രകടനമായിരിക്കും എന്‍ഡിഎ നടത്തുക.
ബിഹാറില്‍ 243 മണ്ഡലങ്ങളാണ് ഉള്ളത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇന്ന് പുറത്തുവന്ന ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും മഹാസഖ്യം കേവല ഭൂരിപക്ഷം കടക്കും എന്ന് പ്രവചിക്കുന്നില്ല. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്യ 121 മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയും 122 മണ്ഡലങ്ങളിലേക്ക് ഇന്നുമായിരുന്നു വോട്ടെടുപ്പ്.












Click it and Unblock the Notifications