Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍ എക്സിറ്റ് പോള്‍ 2025: ഒന്നാം ഘട്ടത്തില്‍ എന്‍ഡിഎയെന്ന് പ്രവചനം, ഞെട്ടിച്ച് ഇടതുപക്ഷം!

പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ എന്‍ഡിഎയക്ക് മുന്‍തൂക്കമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോള്‍. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ 50 സീറ്റിലും എന്‍ഡിഎ ജയിക്കും എന്നാണ് ന്യൂസ് 18 മെഗാ എക്സിറ്റ് പോള്‍ പ്രവചനം. ഇന്ത്യാ സഖ്യത്തിന്റെ മഹാഗത്ബന്ധന് 40 സീറ്റാണ് എക്സിറ്റ് പോളില്‍ പ്രവചിച്ചിരിക്കുന്നത്.

അതേസമയം പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കും എന്നാണ് സൂചന. പരമാവധി അഞ്ച് വരെ സീറ്റുകളാണ് ജെഎസ്പിക്ക് ന്യൂസ് 18 മെഗാ എക്സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. 2020 ല്‍ നിന്ന് ശക്തമായ കുതിച്ചുചാട്ടമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അന്ന് ഒന്നാം ഘട്ടത്തില്‍ എന്‍ഡിഎ 55 സീറ്റുകള്‍ നേടിയിരുന്നു. നേരെമറിച്ച്, മഹാഗത്ബന്ധന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 61 സീറ്റുകള്‍ നേടിയിടത്ത് നിന്നാണ് 40 സീറ്റിലേക്ക് വീഴുന്നത്.

Bihar Exit Poll

118 സീറ്റുകളില്‍ മത്സരിക്കുന്ന ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) ഈ ആദ്യ ഘട്ടത്തില്‍ ഒരു സീറ്റും നേടില്ലെന്ന് ആഭ്യന്തര ഡാറ്റ സൂചിപ്പിക്കുന്നു. എന്‍ഡിഎയില്‍ ജെഡിയു 35 നും 45 നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. 2020 ല്‍ വെറും 23 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ജെഡിയുവിന് ഇത് ശ്രദ്ധേയമായ വര്‍ദ്ധനവാണ്. എന്‍ഡിഎ വോട്ടുകളുടെ ഏകീകരണമാണ് ഈ പുരോഗതിക്ക് കാരണം.

ബിജെപി 20 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു (മത്സരിച്ചത് 48). ആര്‍ജെഡിയ്ക്ക് ഈ ഘട്ടത്തില്‍ 32 സീറ്റും കോണ്‍ഗ്രസിന് 5 മുതല്‍ 10 സീറ്റും ആണഅ പ്രവചിക്കപ്പെടുന്നത്. (മത്സരിച്ചത് 24 പേര്‍), 2020 ലെ അവരുടെ 8 സീറ്റ് വിജയം കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു മിതമായ പ്രകടനമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ സ്വാധീനം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഒന്നാം ഘട്ടത്തില്‍ അവര്‍ 10 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു, 2020 ല്‍ അവര്‍ നേടിയ 11 സീറ്റുകളേക്കാള്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 121 സീറ്റുകളിലേക്കായിരുന്നു ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+