എന്‍ഡിഎ ജയിച്ചാലും മുഖ്യമന്ത്രിയായി തേജസ്വി മതി! നിതീഷിനേക്കാള്‍ പിന്തുണയെന്ന് എക്‌സിറ്റ് പോള്‍
പാട്‌ന: ബിഹാര്‍ എക്‌സിറ്റ് പോളില്‍ എന്‍ ഡി എയ്ക്ക് മികച്ച വിജയം പ്രവചിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരുടെ പിന്തുണ പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി അധ്യക്ഷനുമായ തേജസ്വി യാദവിന്. പീപ്പിള്‍സ് പള്‍സ് സര്‍വേയിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് തേജസ്വി യാദവിന് കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 32 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് തേജസ്വി യാദവിനെയാണ്.
നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് 30 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. ജന്‍ സൂരജ് പാര്‍ട്ടി നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനും എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാനും 8 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സമ്രത് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിരിക്കുന്നത് ആറ് ശതമാനം പേരാണ്.

രാജേഷ് കുമാറിന് രണ്ട് ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം ഇന്ന് പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും എന്‍ ഡി എയ്ക്ക് ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. പി-മാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, മാട്രിസ് എന്നിവയുള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വലിയ വിജയം പ്രവചിച്ചു. എന്‍ ഡി എയ്ക്ക് ശരാശരി 133 - 167 സീറ്റുകള്‍ ലഭിക്കും എന്നും മഹാഗത്ബന്ധന് 70- 103 സീറ്റുകള്‍ ലഭിക്കും എന്നുമാണ് പ്രവചനം.
വിവിധ പോള്‍ ഏജന്‍സികളുടെ പ്രവചനം ഇപ്രകാരമാണ്.
മാട്രൈസ്
എന്‍ ഡി എ: 147-167
എംജിബി: 70-90
ജെഎസ്പി: 5
മറ്റുള്ളവ: 10
പി-മാര്‍ക്ക്
എന്‍ഡിഎ: 142-162
എംജിബി: 80-98
ജെഎസ്പി: 1-4
മറ്റുള്ളവ: 0-3
പീപ്പിള്‍സ് പള്‍സ്
എന്‍ഡിഎ: 133159
എംജിബി: 75-101
ജെഎസ്പി: 0-5
മറ്റുള്ളവ: 2-8
ചാണക്യ
എന്‍ഡിഎ: 130-138
എംജിബി: 100-108
ജെഎസ്പി:
മറ്റുള്ളവ: 3-5
പോള്‍ ഡയറി
എന്‍ഡിഎ: 184-209
എംജിബി: 32-49
ജെഎസ്പി:
മറ്റുള്ളവ: 1-5
ഭാസ്‌കര്‍
എന്‍ഡിഎ: 145-160
എംജിബി: 73-91
ജെഎസ്പി:
മറ്റുള്ളവ: 5-10
പീപ്പിള്‍സ് ഇന്‍സൈറ്റ്
എന്‍ഡിഎ: 133-148
എംജിബി: 87-102
ജെഎസ്പി: 0-2
മറ്റുള്ളവ: 3-6
ജെവിസി
എന്‍ഡിഎ: 135-150
എംജിബി: 88-103
ജെഎസ്പി:
മറ്റുള്ളവ: 3-7
പോള്‍സ്ട്രാറ്റ്
എന്‍ഡിഎ: 133-148
എംജിബി: 87-102
ജെഎസ്പി:
മറ്റുള്ളവ: 3-5
ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ബീഹാറില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തി. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, രണ്ടാം ദിവസം വൈകുന്നേരം 5 മണിക്ക് 67.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി.












Click it and Unblock the Notifications