ബിഹാർ എക്സിറ്റ് പോൾ: കയ്യിലുളള സീറ്റുകൾ പോലും കളഞ്ഞ് കുളിച്ച് കോൺഗ്രസ് സഖ്യം, ചാണക്യ എക്‌സിറ്റ് പോള്‍
ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് ഇത്തവണയും അധികാരം പിടിക്കാന്‍ സാധിക്കില്ലെന്ന് ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ എന്‍ഡിഎ അധികാരം നിലനിര്‍ത്തിയേക്കും. എന്നാല്‍ വന്‍ ഭൂരിപക്ഷം പിടിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കില്ലെന്നാണ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനം.
ബിഹാറില്‍ ആകെയുളളത് 243 നിയമസഭാ സീറ്റുകളാണ്. ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 122 സീറ്റുകളില്‍ വിജയിക്കണം. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 125 സീറ്റുകളില്‍ ആണ് എന്‍ഡിഎ വിജയിച്ചത്.

ഇത്തവണ 130 മുതല്‍ 138 സീറ്റുകള്‍ വരെ ബിജെപി-ജെഡിയു സഖ്യം നേടിയേക്കാം എന്ന് ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് 140ന് മുകളില്‍ സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്. ചാണക്യ മാത്രമാണ് 140ന് താഴെ സീറ്റുകളാവും എന്‍ഡിഎ വിജയിക്കുക എന്ന് പറയുന്നത്.
മഹാ ഗഡ്ബന്ധന്‍ സഖ്യത്തിന് 100 മുതല്‍ 108 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളിലായിരുന്നു പ്രതിപക്ഷത്തിന്റെ വിജയം. ഇത്തവണ അത്രയും സീറ്റുകള്‍ പോലും ലഭിക്കില്ല എന്നാണ് ചാണക്യ എക്‌സിറ്റ് പോള്‍ പറയുന്നത്. മറ്റുളളവര്‍ക്ക് 3 മുതല്‍ 5 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.












Click it and Unblock the Notifications