Bihar Exit Poll Result; ബിഹാറിൽ എൻഡിഎയ്ക്ക് സീറ്റ് കുറയും; ഇന്ത്യ സഖ്യത്തിന് 10 സീറ്റുകൾ വരെ
ഡൽഹി; ഇന്ത്യ മുന്നണിയുടെ ജൻമഭൂമി കൂടിയായി കണക്കാക്കപ്പെടുന്ന ബിഹാറിൽ സഖ്യം 10 സീറ്റുകൾ വരെ സഖ്യം നേടുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം. അതേസമയം എൻഡിഎയ്ക്ക് സീറ്റുകൾ കുറയും. ഇത്തവണ 26 സീറ്റുകൾ വരെയാണ് സർവ്വെ പറയുന്നത്.
40 സീറ്റുകളാണ് ബിഹാറിലുള്ളത്. 2019 ൽ സംസ്ഥാനത്ത് ബിജെപിക്ക് 17 സീറ്റാണ് ലഭിച്ചത്. ജെഡിയുവിന് 16 സീറ്റിലും സഖ്യകക്ഷിയായ എല്‍ജെപി ആറ് സീറ്റിലും ജയിച്ചു. ആര്‍ജെഡി സംപൂജ്യരായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പി പോരാട്ടത്തിന് ഇറങ്ങിയത്. എന്‍ഡിഎയില്‍ ബിജെപി 17 സീറ്റിലും ജെഡിയും 16 സീറ്റിലും എൽജെപി 5 സീറ്റിലുമാണ് മത്സരിച്ചത്. എച്ച്എഎം, ആർഎൽഎം പാർട്ടികൾ ഓരോ സീറ്റിലും മത്സരിച്ചു.

അതേസമയം സർവെയിൽ ഗോവ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് , കർണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം കൂറ്റൻ വിജയമാണ് പ്രവചിക്കുന്ന്. ഗോവയിൽ എൻഡിഎയ്ക്ക് ഒരു സീറ്റാണ് സർവ്വെ പറയുന്നത്. രാജസ്ഥാനിൽ 16 മുതൽ 19 സീറ്റ് വരെ പ്രവചിക്കുന്നു. ബി ജെ പി ഭരണത്തിലിരിക്കുന്ന സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ. ഇവിടെ ഇന്ത്യ സഖ്യത്തിന് 5 മുതൽ 7 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 2 സീറ്റുകൾ വരെയുമാണ് പ്രവചിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ എൻ ഡി എയ്ക്ക് 28 മുതൽ 29 സീറ്റുകൾ വരേയും ഇന്ത്യ സഖ്യത്തിന് 1 സീറ്റുമാണ് സർവ്വെയിലെ പ്രവചനം. ഗുജറാത്തിൽ ആകെയുള്ള 26 സീറ്റിൽ 25 വരെ സീറ്റുകൾ ബി ജെ പി നേടുമെന്നാണ് സർവ്വെ പറയുന്നത്. ഇന്ത്യ സഖ്യത്തിന് 1 സീറ്റും പ്രവചിക്കുന്നു. ഛത്തീസ്ഗഡിൽ എൻ ഡി എയ്ക്ക് 10 മുതൽ 11 സീറ്റ് വരേയും ഇന്ത്യ സഖ്യത്തിന് 1 സീറ്റ് ലഭിച്ചേക്കും. ജാർഖണ്ഡിൽ 8 മുതൽ 10 സീറ്റുകൾ വരേയും ഇന്ത്യ സഖ്യത്തിന് 4 മുതൽ 6 വരെയും സീറ്റുകളും സർവ്വെ പ്രവചിക്കുന്നു.












Click it and Unblock the Notifications