Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ മഹാസഖ്യത്തിന്റെ കുതിപ്പ്; ആര്‍ജെഡി-കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് എബിപി ഫലം

പട്‌ന: ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യം അധികാരത്തിലേക്ക് എന്ന് എബിപി എക്‌സിറ്റ് പോള്‍ ഫലം. 131 സീറ്റുകള്‍ വരെ ഇവര്‍ നേടും. അതേസമയം എന്‍ഡിഎ 128 സീറ്റ് വരെ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ആര്‍ജെഡി ആയിരിക്കുമെന്നാണ് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ആര്‍ജെഡിക്ക് 81-89 സീറ്റുകള്‍ ലഭിക്കും. മഹാസഖ്യത്തിലെ പാര്‍ട്ടികളുടെ സീറ്റ് നില ഇങ്ങനെയാണ് പ്രവചിക്കപ്പെടുന്നത്. ആര്‍ജെഡി- 89 വരെ. കോണ്‍ഗ്രസ് 21-29 വരെ. ഇടതുപാര്‍ട്ടികള്‍ക്ക് 6-12 സീറ്റുകള്‍ വരെ.

Recommended Video

cmsvideo
    ABP predicts RJD-Congress win at Bihar
    n

    എന്‍ഡിഎയിലെ കക്ഷികളുടെ സീറ്റ് നില പ്രവചനങ്ങള്‍ ഇങ്ങനെ.. ജെഡിയു 38-49 സീറ്റുകള്‍. ബിജെപി 66 സീറ്റ് നേടും. വിഐപി 4 സീറ്റുകള്‍. എച്ച്എഎം 4 സീറ്റുകള്‍. എന്‍ഡിഎയില്‍ ബിജെപി വലിയ കക്ഷിയാകുമെന്നാണ് പ്രവചനം. നിതീഷ് കുമാറിന്റെ ജെഡിയു രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെടും. നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് നേരിട്ടത്. പക്ഷേ തിരിച്ചടി ലഭിക്കുമെന്ന സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

    മൂന്ന് ഘട്ടങ്ങളായി നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കും. നിതീഷ് കുമാര്‍ തുടരുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുമോ എന്ന് അന്നേ ദിവസം വ്യക്തമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+