കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളും യാദവരും മഹാസഖ്യത്തിനൊപ്പം നിന്നു; സവര്‍ണരുടെ പിന്തുണ ബിജെപിക്ക്, എക്‌സിറ്റ് പോള്‍

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം സൂചിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 243 അംഗ നിയമസഭയില്‍ 122 സീറ്റുകള്‍ നേടുന്നവര്‍ക്ക് ഭരണം നടത്താം. ചില സര്‍വ്വെ ഫലങ്ങള്‍ തൂക്കു സഭയാണ് സൂചിപ്പിക്കുന്നത്. 2015ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ എന്‍ഡിഎ അധികം വിദൂരമല്ലാത്ത രീതിയില്‍ പിന്നിലുണ്ട്. മഹാസഖ്യത്തിന്റെ മുന്നേറ്റത്തിന് കാരണം പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്താനായതാണ്. മാത്രമല്ല, ചില യുവജനങ്ങളും മഹാസഖ്യത്തെ പിന്തുണച്ചു എന്ന് സര്‍വ്വെകള്‍ വ്യക്തമാക്കുന്നു.

d

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്. 32കാരനായ തേജസ്വിയില്‍ യുവജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചു എന്നാണ് ചില സര്‍വ്വെകള്‍ എടുത്തുപറയുന്നത്. മുസ്ലിങ്ങള്‍ പൂര്‍ണമായും മഹാസഖ്യത്തിനൊപ്പം നിന്നു എന്ന് ടുഡെയ്‌സ് ചാണക്യയുടെ സര്‍വ്വെ പറയുന്നു. 69 ശതമാനം യാദവ സമുദായവും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തെയാണ് പിന്തുണച്ചത്. 22 ശമതാനം യാദവര്‍ ബിജെപിക്കൊപ്പം നിന്നു.സവര്‍ണരില്‍ വലിയൊരു വിഭാഗം ബിജെപി-ജെഡിയു സഖ്യത്തെയാണ് പിന്തുണച്ചത്. ഈ വിഭാഗത്തിന്റെ 60 ശതമാനം വോട്ടര്‍മാരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു. 29 ശതമാനം കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പവും നിന്നു എന്നാണ് ടുഡെയ്‌സ് ചാണക്യയുടെ സര്‍വ്വെ ഫലം.

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

ബിഹാറില്‍ വോട്ടര്‍മാര്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് വികസനവും തൊഴിലില്ലായ്മയുമാണ്. മഹാസഖ്യത്തിന്റെ പ്രധാന ആയുധങ്ങളും ഇവയായിരുന്നു. വികസനം എവിടെ എന്നായിരുന്നു തേജസ്വി യാദവ് വോട്ടര്‍മാരോട് ചോദിച്ചത്. നിതീഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഈ വിഷയം അവര്‍ നന്നായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ വികസനവും തൊഴിലില്ലായ്മയുമാണ് ബിഹാറില്‍ ചര്‍ച്ചയായത് എന്ന് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം തങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ബിജെപിയും ജെഡിയുവും കരുതിയത്. എന്നാല്‍ മോദി തരംഗം ഇത്തവണ ബിഹാറില്‍ ഇല്ലെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. വികസനമാണ് 42 ശതമാനം വോട്ടര്‍മാര്‍ അടിസ്ഥാനമാക്കിയത്. തൊഴിലില്ലായ്മ 30 ശതമാനം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. പണപ്പെരുപ്പം 11 ശതമാനം ചര്‍ച്ചയായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും നരേന്ദ്ര മോദിയുടെയും ഇഫക്ട് മൂന്ന് ശതമാനമേ കാണാന്‍ കഴിഞ്ഞുള്ളൂ. ജാതീയതയും ദേശ സുരക്ഷയും നിതീഷ് ഇഫക്ടും ഒരു ശതമാനമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത് എന്നും ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

English summary
Bihar Exit Poll Results: Caste-wise voting indication in Today’s Chanakya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X