ബിഹാറിൽ രാഹുൽ ഗാന്ധിയെ കാത്ത് നാണം കെട്ട തോൽവി, 100 സീറ്റ് പോലും തികയ്ക്കില്ല, വൻ തകർച്ച
ബിഹാറില്‍ എന്‍ഡിഎ അധികാരത്തുടര്‍ച്ച നേടും എന്നാണ് പുറത്ത് വന്ന എക്‌സിറ്റ് പോളുകളെല്ലാം തന്നെ പ്രവചിക്കുന്നത്. ഒരു എക്‌സിറ്റ് പോള്‍ പോലും കോണ്‍ഗ്രസിന് നേരിയ സാധ്യത പോലും പ്രവചിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ ബിജെപി-ജെഡിയു സഖ്യം സര്‍ക്കാരുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍.
എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത് പ്രജാ പോള്‍ അനലിറ്റിക്‌സ് എക്‌സിറ്റ് പോള്‍ ആണ്. 243 നിയമസഭാ സീറ്റുകളുളള ബിഹാറില്‍ എന്‍ഡിഎയ്ക്ക് 186 സീറ്റിന്റെ കൂറ്റന്‍ വിജയം ആണ് പ്രജാ പോള്‍ അനലിറ്റിക്‌സ് പ്രവചിച്ചിരിക്കുന്നത്. പോള്‍ ഡയറി എക്‌സിറ്റ് പോളും ബിജെപി സഖ്യത്തിന് വമ്പന്‍ വിജയം പ്രവചിച്ചിട്ടുണ്ട്.
184 മുതല്‍ 209 വരെ സീറ്റുകള്‍ എന്‍ഡിഎ നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പോള്‍ ഡയറിയുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ മാത്രം വിജയിച്ചയിടത്ത് നിന്നാണ് ഇത്ര വലിയ മുന്നേറ്റം എന്‍ഡിഎ നടത്തുക എന്നാണ് ഈ രണ്ട് എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

മറുവശത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹഗഡ്ബന്ധന്‍ സഖ്യത്തിന് പൂര്‍ണമായ തകര്‍ച്ചയാണ് ഈ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഈ പ്രവചനം ശരിയായാല്‍ രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനേയും കാത്തിരിക്കുന്നത് നാണം കെട്ടതോല്‍വി ആണെന്ന് പറയേണ്ടി വരും. 50 സീറ്റുകളില്‍ മാത്രമേ മഹാസഖ്യം വിജയിക്കൂ എന്നാണ് പ്രജ പോള്‍ അനലിറ്റിക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുളളവര്‍ക്ക് 7 സീറ്റുകള്‍ ലഭിക്കും.
അതേസമയം കോണ്‍ഗ്രസിന് ഏറ്റവും കുറവ് സീറ്റുകളാണ് പോള്‍ ഡയറിയുടെ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വന്‍ തോതില്‍ പ്രചാരണം നടത്തിയിട്ടും 32 മുതല്‍ 49 സീറ്റുകള്‍ വരെ മാത്രമേ മഹാസഖ്യത്തിന് നേടാന്‍ സാധിക്കൂ എന്നാണ് പോള്‍ ഡയറിയുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളില്‍ വിജയിച്ചയിടത്ത് നിന്നാണ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് ഈ വന്‍ വീഴ്ച. മറ്റ് പാര്‍ട്ടികള്‍ക്ക് 1 മുതല്‍ 5 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.












Click it and Unblock the Notifications