കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ വെള്ളപ്പൊക്കം: 3 ദിവസമായി വീട്ടില്‍ കുടുങ്ങിക്കിടന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും കുടുംബവും

Google Oneindia Malayalam News

പാറ്റ്‌ന: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാറ്റ്‌നയിലെ വീട്ടില്‍ കുടുങ്ങിയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെയും കുടുംബത്തെയും മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പ്രദേശത്ത് വെള്ളം കയറിയതിനാലാണ് സുശീല്‍ മോദിയും കുടുംബവും വീട്ടില്‍ കുടുങ്ങിയത്. രാജേന്ദ്ര നഗറിലെ വസതിയില്‍ നിന്നാണ് ദേശീയ ദുരന്ത നിവാരണ സേന സുശീല്‍ മോദിയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

പാറ്റ്‌നയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്. നഗരത്തിലെ മിക്ക പ്രദേശങ്ങളും കാല്‍മുട്ട് വരെയോ അരക്കെട്ട് വരെയോ വെള്ളം നിറഞ്ഞിരിക്കുകയാണ്. തെരുവുകളില്‍ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മഴ അല്‍പം കുറഞ്ഞതിനാല്‍ ഇത്തിരി ആശ്വാസമുണ്ട്. എന്നിരുന്നാലും, പാറ്റ്‌നയിലെ ആകാശം മൂടിക്കെട്ടിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

'മോദി ഇന്ത്യയുടെ പിതാവ് പരാമർശം; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി തുഷാർ ഗാന്ധി

 bihar-flood

പാറ്റ്‌നയിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ബിഹാര്‍ ഭരണകൂടത്തിന് രണ്ട് ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍ നല്‍കി. മുന്‍കരുതല്‍ നടപടിയായി ഒക്ടോബര്‍ ഒന്നുവരെ എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പുമുണ്ട്.

നഗരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിന് കാരണം അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീമുകള്‍ ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുന്‍സിപ്പാലിറ്റി ജോലിക്കാര്‍ പോളിത്തീന്‍ കവറുകള്‍ നിറഞ്ഞ കാനകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, ബീഹാറിലെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി ദയനീയമാണ്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഇതുവരെ 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

English summary
bihar flood deputy chief minister and family rescued after 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X