കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍, അന്ന് സംഭവിച്ചത്!!

Google Oneindia Malayalam News

പട്‌ന: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍. സുപ്രധാന രാഷ്ട്രീയ തീരുമാനമാണിത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതോടെ രാഷ്ട്രീയ വിഷയമായി സുശാന്തിന്റെ മരണം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നേരത്തെ സുശാന്തിന്റെ കുടുംബം മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പോലീസ് ഈ കേസ് അന്വേഷിക്കേണ്ടെന്ന് സുശാന്തിന്റെ കുടുംബം തന്നോട് പറഞ്ഞെന്നും, സിബിഐ വേണമെന്ന് പറഞ്ഞതായും നിതീഷ് കുമാര്‍ പറഞ്ഞു.

1

Recommended Video

cmsvideo
Sushant Singh Rajput was under treatment for bipolar disorder | Oneindia Malayalam

കേസില്‍ വലിയൊരു ട്വിസ്റ്റാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷായോട് സിബിഐ അന്വേഷണം ഈ കേസില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ റിയക്കെതിരെയും സുശാന്തിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആത്മഹത്യയിലേക്ക് തുടര്‍ന്ന് നയിച്ചത് റിയയാണെന്നും പിതാവ് കൃഷ്ണ കുമാര്‍ സിംഗ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുംബൈ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിയക്കും വിഷാദ രോഗമുണ്ടെന്നാണ് പറഞ്ഞിരുന്നത്.

ഇതിനിടെ മുംബൈ പോലീസിന് ഫെബ്രുവരിയില്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സുശാന്തിന്റെ കുടുംബം പുറത്തുവിട്ടു. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചായിരുന്നു ഈ സന്ദേശം അയച്ചിരുന്നത്. റിയ ചക്രവര്‍ത്തി മുംബൈ വിമാനത്താവളത്തിന് സമീപമുള്ള റിസോര്‍ട്ടില്‍ മൂന്ന് മാസത്തോളം ശുശാന്തിനെ അടച്ച് പൂട്ടിയെന്ന പരാമര്‍ശവും ചാറ്റിലുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 25നാണ് ഈ ചാറ്റ് നടന്നത്. ഇക്കാര്യങ്ങള്‍ മുംബൈ പോലീസിനെ നേരത്തെ അറിയിച്ചിരുന്നെങ്കിലും, നടപടി എടുക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് സുശാന്തിന്റെ കുടുംബം പറഞ്ഞു.

ഈ സന്ദേശം അയക്കുമ്പോള്‍ സുശാന്ത് പൂര്‍ണമായും റിയയുടെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് പറയുന്നത്. നേരത്തെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബീഹാര്‍ പോലീസില്‍ ഈ പരാതി നല്‍കിയപ്പോള്‍, ഉന്നതര്‍ ഉള്‍പ്പെട്ടതിനാല്‍ കേസുമായി മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു മറുപടി. നിതീഷ് കുമാര്‍ ഇടപെട്ടതോടെയാണ് കേസ് എടുത്തത്. മന്ത്രി സഞ്ജയ് ജായെ അദ്ദേഹം ഞങ്ങളെ സഹായിക്കാനായി ചുമതലപ്പെടുത്തിയെന്നും അഭിഭാഷകന്‍ വികാസ് സിംഗ് പറഞ്ഞു. അതേസമയം കേസില്‍ ഇതുവരെ പൂര്‍ണമായ രീതിയില്‍ അന്വേഷണം നടത്താന്‍ ബീഹാര്‍ പോലീസ് സാധിച്ചിട്ടില്ല.

English summary
bihar government recommends cbi probe in sushant singh rajput's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X