കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം പൊളിച്ചതിന് പകരം പള്ളി പൊളിച്ചു.... കലാപക്കേസിലെ പ്രതികള്‍ക്ക് ഗിരിരാജ് സിംഗിന്റെ പിന്തുണ!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ജെഡിയുവുമായി തുറന്ന അങ്കം പ്രഖ്യാപിച്ച് ബിജെപി. കലാപക്കേസുകളിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് പോരാട്ടത്തിന് തുടക്കമിട്ടത്. ബീഹാറിലെ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ ജയിലിലായ ബജ്‌റംഗ്ദള്‍, വിഎച്ച്പി, പ്രവര്‍ത്തകരെയാണ് മന്ത്രി സന്ദര്‍ശിച്ചത്. കലാപകാരികള്‍ എന്ന് ഇവരെ എങ്ങനെയാണ് വിളിക്കുക. അക്ബര്‍പൂരില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹം തകര്‍ത്തതിന് പകരം അതുപോലൊരു പള്ളി പൊളിക്കുക മാത്രമാണ് അവര്‍ ചെയ്തത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സാമുദായിക സന്തുലനം പാലിക്കാന്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്തുകയാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

1

നേരത്തെ തന്നെ വിവാദ പ്രസ്താവനകളിലൂടെ പേരെടുത്ത മന്ത്രിയാണ് ഗിരിരാജ് സിംഗ്. നവാഡയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് ബജ്‌റംഗ്ദള്‍, വിഎച്ച്പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് തന്നെ അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായവരാണ് മേഖലയില്‍ സമാധാനം കൊണ്ടുവന്നതെന്നും ഗിരിരാജ് സിംഗ് പറയുന്നു. ഇവര്‍ പള്ളി തകര്‍ത്തതിലൂടെ ഹിന്ദുക്കള്‍ അടങ്ങിയെന്നും അല്ലായിരുന്നെങ്കില്‍ കൂടുതല്‍ അക്രമം ഉണ്ടായേനെയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിതീഷിനെ ഹിന്ദുക്കളുടെ വികാരത്തെ മുറിവേല്‍പ്പിച്ച് കൊണ്ട് എത്ര കാലം മുന്നോട്ട് പോകാനാവുമെന്നാണ് ബിജെപിയുടെ ചോദ്യം.

ഇത്തരം സമീപനം നിതീഷ് ഒഴിവാക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. അതേസമയം ബീഹാറില്‍ ജെഡിയുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഗിരിരാജ് സിംഗ് നേരിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബീഹാര്‍ ബിജെപി ഘടകത്തിന് നിതീഷുമായി കൂട്ടുകൂടുന്നതിന് വലിയ താല്‍പര്യമില്ല. നിതീഷ് സത്യസന്ധന്‍ ഇമേജുമായി ബിജെപിയെ ഇല്ലാതാക്കുമെന്നാണ് ഇവിടെ നിന്നുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം ആര്‍ജെഡിയുടെ കടുത്ത സമ്മര്‍ദമാണ് നിതീഷിനെ ബിജെപിക്കെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

സബയില്‍ സ്ത്രീവിരുദ്ധതതയില്ലെന്ന് സംവിധായകന്‍.... സിനിമയെ സിനിമയായി കാണണമെന്ന് നിഥിന്‍സബയില്‍ സ്ത്രീവിരുദ്ധതതയില്ലെന്ന് സംവിധായകന്‍.... സിനിമയെ സിനിമയായി കാണണമെന്ന് നിഥിന്‍

കെവി തോമസ് കഠിനഹൃദയന്‍.... അഭിമന്യുവിന്റെ കൊലയെ കലാപാന്തരീക്ഷമാക്കിയെന്ന് പി രാജീവ്കെവി തോമസ് കഠിനഹൃദയന്‍.... അഭിമന്യുവിന്റെ കൊലയെ കലാപാന്തരീക്ഷമാക്കിയെന്ന് പി രാജീവ്

English summary
Bihar govt suppressing Hindus says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X