കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ് കോണ്‍സ്റ്റബിളിന്റെ സ്വത്ത്; ലോകായുക്ത റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

ഇന്‍ഡോര്‍: റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മധ്യപ്രദേശിലെ സാദാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്.

അരുണ്‍ കുമാര്‍ അനധികൃത സ്വത്തു സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റേവ, സത്‌ന, ജബല്‍പുര്‍ എന്നിവിടങ്ങളിലെല്ലാം അരുണ്‍ കുമാറിന് ആസ്തികളുണ്ടെന്ന് ലോകായുക്ത സ്‌പെഷല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോഴും റെയ്ഡ് തുടരുകയാണ്.

madhyapradesh

സ്‌കോര്‍പിയോ ഉള്‍പ്പെടെ നാല് ഫോര്‍ വീല്‍ വാഹനങ്ങളുടെ ഉടമയാണ് അരുണ്‍ കുമാര്‍. രണ്ടിടത്തായി ഭാര്യയുടെ പേരില്‍ 6,000 സ്വയര്‍ ഫീറ്റ് വീതം വരുന്ന സ്ഥലങ്ങള്‍, രേവയില്‍ 30 ഏക്കര്‍ സ്ഥലം, 8,000 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള സ്ഥലത്ത് രണ്ടു വീടുകള്‍, ഇന്‍ഡോര്‍ റോഡില്‍ പ്ലോട്ടുകള്‍, മകന്റെ പേരില്‍ രണ്ടു ഫ് ളാറ്റ്, എട്ട് ബാങ്ക് അക്കൗണ്ടുകള്‍, വിവിധ ബാങ്കുകളിലായി ഒട്ടേറെ ലോക്കറുകള്‍ എന്നിവ ഉള്ളതായി റെയ്ഡില്‍ കണ്ടെത്തി.

വന്‍ കൈക്കൂലിയിലൂടെ ഉണ്ടാക്കിയതാണ് ഇയാളുടെ സമ്പാദ്യമെന്നാണ് വിവരം. അടുത്തിടെയാണ് ജബല്‍പുരില്‍ ആര്‍ടിഒ ഹെഡ് കോണ്‍സ്റ്റബിളായി നിയമിതനായത്. കൈക്കൂലിയിലൂടെ സ്വത്തുക്കള്‍ സമ്പാദിക്കാനായി ഇവിടേക്ക് നിയമനം തരപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡ് പൂര്‍ത്തിയാകുമ്പോഴേക്കും കൂടുതല്‍ സ്വത്തുവിവരം ലഭിച്ചേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
Madhya Pradesh Lokayukta raid head constable, crorepati RTO head constable lands in Lokayukta net
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X