കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകയ്ക്ക് പകരം അവിവാഹിത !!! ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസിലെ വിവാദ അപേക്ഷഫോമിൽ മാറ്റം !!

വിവാഹിതയാണോ അല്ലയോ എന്നത്​ രേഖപ്പെടുത്തിയാൽ മതിയെന്നാണ്​ പുതിയ നിർദേശം.

  • By Ankitha
Google Oneindia Malayalam News

പാട്ന: വിവാദത്തിനൊടുവിൽ അപേക്ഷ ഫോമിൽ മാറ്റം വരുത്തി പട്​നയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസ്​. പുതുതായി ജോലിക്കെത്തുന്നവർ കന്യകയാണോ എന്ന്​​ അപേക്ഷ ഫോമിൽ വ്യക്​തമാക്കണമെന്നായിരുന്നു സ്ഥാപനത്തിന്റെ നേരത്തെയുണ്ടായിരുന്ന നിർദേശം. ഇതിൽ മാറ്റം വരുത്തി വിവാഹിതയാണോ അല്ലയോ എന്നത്​ രേഖപ്പെടുത്തിയാൽ മതിയെന്നാണ്​ പുതിയ നിർദേശം. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്ത്ത്.

അമ്മ മോഡൽ ഭക്ഷണശാല യുപിയിലും !!! പാവപ്പെട്ടവർക്ക് ഭക്ഷണവുമായി യോഗിയുടെ പ്രഭു കി റസോയി !!!അമ്മ മോഡൽ ഭക്ഷണശാല യുപിയിലും !!! പാവപ്പെട്ടവർക്ക് ഭക്ഷണവുമായി യോഗിയുടെ പ്രഭു കി റസോയി !!!

ആശുപത്രി ഡയറക്​ടർ ബിശ്വാസ് ​വ്യാഴാഴ്ച വിളിച്ച്​ ചേർത്ത യോഗത്തിലാണ്​​ അപേക്ഷ ഫോമിൽ മാറ്റം വരുത്തിയ കാര്യം അറിയിച്ചത്. നാല്​ ദിവസത്തെ അവധിക്ക്​ ശേഷം ബിശ്വാസ്​ തിരിച്ചെത്തിയതിന്​ പിന്നാലെയായിരുന്നു നടപടി. നേരത്തെ വിവാദ അപേക്ഷ ഫോമിനെ ന്യായീകരിച്ച്​ ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ രംഗത്തെത്തിയിരുന്നു. കന്യക എന്നാൽ അവിവാഹിത എന്നാണർഥം എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപേക്ഷ ഫോമിനെ അദ്ദേഹം ന്യായീകരിച്ചത്​.

indira gandi medical

1983ൽ ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസ്​ സ്ഥാപിതമായതു മുതൽ വിവാദ പരാമർശം ആപ്ലിക്കേഷൻ ഫോമിൽ നിലവിലുണ്ടായിരുന്നു. ആപ്ലിക്കേഷൻ പൂരിപ്പിച്ചി നൽകിയ പല വ്യക്തികൾക്കും അധികൃതരുടെ ഭാഗത്ത് നിന്ന് മോശമായ അനുഭവമുണ്ടായിരുന്നു. അതേസമയം കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഇത്തരം ചോദ്യങ്ങൾ ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി മേധാവി മനീഷ് മണ്ഡൽ പറഞ്ഞു. ഇതിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
The Indira Gandhi Institute of Medical Sciences (IGIMS) in Patna amended its marital declaration form on Thursday, replacing the word ‘virgin’ with ‘unmarried’ after controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X