പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ ബീഹാര്‍ മാതൃക; പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിർമാണം
പാറ്റ്ന: ഗ്രാമീണ മേഖലയിലെ റോഡുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ നിതീഷ് കുമാർ സര്‍ക്കാര്‍. സംസ്ഥാനത്തെ മോശം മാലിന്യ നിര്‍മാര്‍ജന വ്യവസ്ഥയെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണലില്‍ (എന്‍ജിടി) നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ഫലപ്രദമായ മാലിന്യ സംസ്കരണത്തിനായി അടിയന്തര നടപടികള്‍ തേടണമെന്ന് മാര്‍ച്ച് മാസം എന്‍ജിടി ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കണമെന്നും അതേസമയം റോഡുകളുടെ ഗുണനിലവാരത്തെ ഇത് ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഗ്രാമീണ വകുപ്പിന്റെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണം നിലനിര്‍ത്തുകയും വേണം. അതേസമയം, റോഡുകള്‍ നിര്‍മ്മിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വാങ്ങേണ്ടതില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റുകള്‍ ഉപയോഗിച്ചാണ് പ്രക്രിയ ആരംഭിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത്ര പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡസന്‍ പ്ലാന്റുകളെങ്കിലും ആവശ്യമാണ്.

സംസ്ഥാനത്ത് പോളിത്തീന്‍ ബാഗുകള്‍ നിരോധിച്ചുവെങ്കിലും റീസൈക്കിള്‍ ചെയ്യാനുള്ള പാല് പാക്കറ്റുകള്‍ പോലുള്ള മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോഴുമുണ്ട്. മികച്ച പ്ലാസ്റ്റിക് റോഡുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം വിദഗ്ധരുടെ അഭിപ്രായം തേടിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ റോഡ് ഡവലപ്പര്‍മാരും റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധുരൈയിലെ ത്യാഗരാജര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറായ രാജഗോപാലന്‍ വാസുദേവന്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications