കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ ബീഹാര്‍ മാതൃക; പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിർമാണം

  • By Desk
Google Oneindia Malayalam News

പാറ്റ്‌ന: ഗ്രാമീണ മേഖലയിലെ റോഡുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ നിതീഷ് കുമാർ സര്‍ക്കാര്‍. സംസ്ഥാനത്തെ മോശം മാലിന്യ നിര്‍മാര്‍ജന വ്യവസ്ഥയെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണലില്‍ (എന്‍ജിടി) നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിനായി അടിയന്തര നടപടികള്‍ തേടണമെന്ന് മാര്‍ച്ച് മാസം എന്‍ജിടി ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കണമെന്നും അതേസമയം റോഡുകളുടെ ഗുണനിലവാരത്തെ ഇത് ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഗ്രാമീണ വകുപ്പിന്റെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക് കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണം നിലനിര്‍ത്തുകയും വേണം. അതേസമയം, റോഡുകള്‍ നിര്‍മ്മിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വാങ്ങേണ്ടതില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റുകള്‍ ഉപയോഗിച്ചാണ് പ്രക്രിയ ആരംഭിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത്ര പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡസന്‍ പ്ലാന്റുകളെങ്കിലും ആവശ്യമാണ്.

plastic

സംസ്ഥാനത്ത് പോളിത്തീന്‍ ബാഗുകള്‍ നിരോധിച്ചുവെങ്കിലും റീസൈക്കിള്‍ ചെയ്യാനുള്ള പാല്‍ പാക്കറ്റുകള്‍ പോലുള്ള മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോഴുമുണ്ട്. മികച്ച പ്ലാസ്റ്റിക് റോഡുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം വിദഗ്ധരുടെ അഭിപ്രായം തേടിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ റോഡ് ഡവലപ്പര്‍മാരും റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധുരൈയിലെ ത്യാഗരാജര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറായ രാജഗോപാലന്‍ വാസുദേവന്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

English summary
Bihar is planning to built rural roads using plastic wastes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X