ആണ്‍കുട്ടിയെ മര്‍ദിച്ചു, പെണ്‍കുട്ടിയെ ലൈംഗികമായി കൈയ്യേറ്റം ചെയ്തു, വീഡിയോ പുറത്ത്, നടപടി

പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ലൈംഗികമായി കൈയ്യേറ്റം ചെയ്യുന്നതുമായ വീഡിയോ പുറത്ത്. ബിഹാറിലെ ജാമുയിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത ശേഷം കുട്ടികള്‍ വിനോദ സഞ്ചാര കേന്ദ്രമായ മദ്‌വ പഹദ് ഭാഗത്തേക്ക് വന്നിരുന്നു. ഇവിടെ നിന്ന് സ്‌കൂട്ടറില്‍ തിരിച്ച് പോകുമ്പോഴാണ് ഒരുകൂട്ടം ആളുകള്‍ ഇവരെ തടഞ്ഞത്.

ഇരുവരെയും അക്രമികള്‍ ചോദ്യം ചെയ്യുന്നതും കൈയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയില്‍. ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും മുഖത്ത് അടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി കൈയ്യേറ്റം ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്നാലെ പോയി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അക്രമികള്‍ പിടിച്ചു. ഇരുവരും കൈകൂപ്പി വിട്ടയക്കണം എന്ന് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.

bihar girl harrasement video police action

അക്രമികളില്‍ പെട്ട വ്യക്തി തന്നെയാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഏറെ നേരത്തിന് ശേഷമാണ് വിദ്യാര്‍ഥികളെ അക്രമികള്‍ വിട്ടയച്ചത്. ഇനി ഈ ഭാഗത്തേക്ക് വരരുത് എന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ പ്രചരിച്ചതോടെ ദേശീയതലത്തില്‍ വാര്‍ത്തയായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

എട്ട് പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വീഡിയോ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ജമുയി പോലീസ് എടുത്ത കേസില്‍ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ 17, 18 വയസുള്ളവരുമുണ്ട്. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു എന്ന് എഡിജിപി അനുപം പറഞ്ഞു.

അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കി കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് തീരുമാനം. വിദ്യാര്‍ഥികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. 32 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തു. വിദ്യാര്‍ഥികളെ തിരിച്ചറിയും വിധം വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രതികളെ പോക്‌സോ നിയമ പ്രകാരം വിചാരണ ചെയ്യണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന സംഭവത്തില്‍ നടപടി വൈകിയത് എന്തുകൊണ്ട് എന്ന് അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ബിഹാറില്‍ എന്നും അദ്ദേഹം വിമര്‍ശിച്ചു. ബിഹാറില്‍ സ്ത്രീ സുരക്ഷയില്ലെന്നും ക്രമസമാധാനം തകര്‍ന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിഹാറിലെ ജംഗിള്‍ രാജിന് ഉദാഹരണമാണിത് എന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma