കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ ശേഖരിക്കാൻ ഗംഗയിൽ വല സ്ഥാപിച്ച് ബിഹാർ; ഇടപെട്ട് കോടതി

Google Oneindia Malayalam News

പട്ന; ബിഹാറിൽ ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ മൃതദേഹങ്ങൾ ശേഖരിക്കാൻ നദിയിൽ വലവിരിച്ച് അധികൃതർ. ബുക്സാറിൽ നിന്ന് ഇതുവരെ കൊവിഡ് രോഗികളുടേതെന്ന് കണക്കാക്കപ്പെടുന്ന 71 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതേസമയം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

covid

ബീഹാർ-യു‌പിയുടെ അതിർത്തിയിയിൽ റാണിഘട്ടിൽ ഞങ്ങൾ വലിയ വല സ്ഥാപിച്ചിട്ടുണ്ട്. യു‌പിയിൽ നിന്ന് ഒഴുകുന്ന ചില മൃതദേഹങ്ങൾ ബുധനാഴ്ച അതിൽ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം യുപി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. യുപി സർക്കാരാണ് ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളേണ്ടത്, ബിഹാറിലെ അധികൃതർ വ്യക്തമാക്കി.യുപി സർക്കാരുമായി വിഷയത്തിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്നത് തടയാൻ മേഖലയിൽ പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

യുപിയിൽ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തിൽ നിരവധി പേരാണ് ഉന്നാവിലെ ഗംഗാ തീരത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്നത്.ചിതയൊരുക്കിയാണ് മിക്ക മൃതദേഹങ്ങളും സംസ്കരിക്കുന്നതെങ്കിലും ഇതിന് പണവും സൗകര്യവുമില്ലാത്തവരാണ് മൃതദേഹങ്ങൾ പുഴയിലൊഴുക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Recommended Video

cmsvideo
Bodies floating in Ganga | Oneindia Malayalam

പിടിതരാതെ കോവിഡ്, പല ജില്ലകളിലും രോഗവ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടിയേക്കുംപിടിതരാതെ കോവിഡ്, പല ജില്ലകളിലും രോഗവ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടിയേക്കും

ഒരു വർഷത്തിനിടെ ഇന്ധന വില കൂടിയത് 20 രൂപയിലധികം; അടിസ്ഥാന വിലയിലെ വർധനവ് 4 രൂപ മാത്രംഒരു വർഷത്തിനിടെ ഇന്ധന വില കൂടിയത് 20 രൂപയിലധികം; അടിസ്ഥാന വിലയിലെ വർധനവ് 4 രൂപ മാത്രം

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Bihar lays nets on Ganga to collect bodies from UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X