കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നിലുണ്ട്, പക്ഷെ ഒന്നാമതല്ല കേരളം; കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ ഈ സംസ്ഥാനം

Google Oneindia Malayalam News

ദില്ലി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മറ്റെല്ലാ ലോക രാഷ്ട്രങ്ങളേയും മറികടന്നുള്ള വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 66272 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4433708 ആയിരിക്കുകയാണ്. രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. 74613 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതേസമയം തന്നെയാണ് രാജ്യത്തെ സംസ്ഥാന അടിസ്ഥാനത്തിലു കൊവിഡ് കണക്കുകളും പുറത്തു വരുന്നത്.

രാജ്യത്ത് ഏറ്റവും ആദ്യം

രാജ്യത്ത് ഏറ്റവും ആദ്യം

രാജ്യത്ത് തന്നെ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. തുടക്കം മുതല്‍ തന്നെ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് കൂട്ടായ പരിശ്രമത്തിലൂടെ കേരളം നടത്തിവരുന്നത്. കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ലോക ശ്രദ്ധയാര്‍ജ്ജിക്കുകയും ചെയ്തും. അതേസമയം തന്നെ കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കോണ്‍ഗ്രസിനല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതുവരെ കൊവിഡ് ബാധിച്ചത്

ഇതുവരെ കൊവിഡ് ബാധിച്ചത്

രാജ്യത്ത് കൊവിഡ് വ്യാപനവും മരണവും ഏറ്റവും കുറവ് ബിഹാറിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും കേരളത്തേക്കാള്‍ മുന്‍പിലാണ് ബിഹാര്‍. 150502 പേര്‍ക്കാണ് ബിഹാറില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. മരണ നിരക്ക് 569 ആണ്. എന്നാല്‍ ജനസഖ്യാനുപാതവുമായി താരതമ്യം ചെയ്തുള്ള കണക്കാണ് ബിഹാറിനെ മുന്നില്‍ നിര്‍ത്തുന്നത്.

പത്ത് ലക്ഷത്തില്‍

പത്ത് ലക്ഷത്തില്‍

പത്ത് ലക്ഷത്തില്‍ ആറ് മരണങ്ങള്‍ (ഡെത്ത് പെര്‍ മില്യണ്‍) മാത്രമാമ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെത്ത് പെര്‍ മില്യണ്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ കേരളവും അസമുമാണ് ബിഹാറിന് തൊട്ടുപിന്നിലുള്ളത്. അതായത് ഒന്നാമത് ബിഹാറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കേരളവും അസമും.

 ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്

ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.9 ശതമാനം ആണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്രയെണ്ണം പോസിറ്റീവാകുന്നു എന്നതിന്റെ നിരക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഈ നിരക്കില്‍ ഗുജറാത്ത് (1.8 ശതമാനം) ഉത്തര്‍പ്രദേശ് (4.3 ശതമാനം) എന്നിവയാണ് സെപ്റ്റംബര്‍ എട്ടിലെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ കാര്യത്തില്‍ ബിഹാറിന് തൊട്ടുപിന്നിലുള്ളത്.

വ്യാപന തോത്

വ്യാപന തോത്

കോവിഡ് കേസുകളുടെ വ്യാപന തോതും ബിഹാറില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കും ബിഹാറിനും തുല്യമായ നിരക്കാണ് ഉള്ളത്-1.3 ശതമാനം. 2.14 ശതമാനമാണ് വളര്‍ച്ചാ നിരക്കിലെ ദേശീയ ശരാശരി. ബിഹാറില്‍ ടെസറ്റുകളുടെ എണ്ണം കുറവാണെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു.

ടെസ്റ്റുകള്‍ കൂടി

ടെസ്റ്റുകള്‍ കൂടി

എന്നാല്‍ ആരോഗ്യവകുപ്പില്‍ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതലയേറ്റതോടെ ടെസ്റ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച മാത്രം 153156 ടെസ്റ്റുകളാണ് ബിഹാറില്‍ നടന്നത്. ടെസ്റ്റുകള്‍ വ്യാപകമാക്കിയതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു.

Recommended Video

cmsvideo
Venazeula will test Russian vaccine in election candidates | Oneindia Malayalam
രോഗമുക്തി നിരക്കിലും

രോഗമുക്തി നിരക്കിലും

രോഗമുക്തി നിരക്കിലും ബിഹാര്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. ദേശീയ ശരാശരി 77.65 ശതമാനം ആണെന്നിരിക്കെ 88.98 ശതമാനമാണ് ബിഹാറിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര സര്‍ക്കാറിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 134941 പേരാണ് ബിഹാറില്‍ ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം കേരളത്തില്‍ ഇതുവരെ 68863 പേരും രോഗമുക്തി നേടി.

 'പരസഹായത്തോടെ എഴുന്നേല്‍ക്കുന്ന എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍' 'പരസഹായത്തോടെ എഴുന്നേല്‍ക്കുന്ന എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍'

English summary
Bihar leads in covid defense; Kerala and Assam are close behind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X