കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെച്ചൊല്ലി തർക്കം,കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നാളെ

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസിനെതിരെ ഉയർന്ന ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ബുധനാഴ്ച പരിശോധിക്കും. കോൺഗ്രസ് കളങ്കിതരും അനുയോജ്യരുമല്ലാത്തവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നാണ് ആരോപണം. മുൻ എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മറ്റിയാണ് സ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വം പരിശോധിക്കുക.

പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് തടങ്കലില്‍ നിന്ന് മോചനം, ഇന്ന് രാത്രിയോടെ പുറത്തിറങ്ങുംപിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് തടങ്കലില്‍ നിന്ന് മോചനം, ഇന്ന് രാത്രിയോടെ പുറത്തിറങ്ങും

സ്ഥാനാർത്ഥിയെ മാറ്റി

സ്ഥാനാർത്ഥിയെ മാറ്റി

അവസാന നിമിഷം എഐസിസി മേധാവി സോണിയാ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഇടപെട്ടതോടെ ടിക്കാരി നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ മാറ്റി പകരം മറ്റൊരാളെ മത്സരിപ്പിക്കാൻ ധാരണയായിരുന്നു. ഗയ സീറ്റിൽ അശോക് ഗഗന് പകരം സുമന്ത് കുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 സ്ഥാനാർത്ഥികൾ ക്രിമിനലുകൾ

സ്ഥാനാർത്ഥികൾ ക്രിമിനലുകൾ

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ 18 കേസുകളിൽ പ്രതിയായ നിതു കുമാറിനെയും 80 ലക്ഷം തട്ടിയ കേസിലെ പ്രതി ലലൻ യാദവ് ഹിസുവ, സുൽത്താൻഗഞ്ച് മണ്ഡലം എന്നിവിടങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. ഇരുവരുടേയും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് കാര്യമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് നിയമകക്ഷി നേതാവ് സദാനന്ദ് സിംഗും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സിംഗ് ചൊവ്വാഴ്ച തന്നെ പട്നയിലേക്ക് തിരിച്ചെത്തും. തന്റെ മണ്ഡലമായ കഹൽഗോൺ മണ്ഡലത്തിൽ നിന്നുള്ള ആവശ്യകതകൾ ചൂണ്ടിക്കാണിച്ച് രംഗത്തിയെത്തിയത്. സിംഗാണ് പിതാവിന്റെ ഒഴിവുവന്ന സീറ്റിലേക്ക് മത്സരിക്കുന്നത്.

ആരോപണം തള്ളി

ആരോപണം തള്ളി

സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത് സംബന്ധിച്ച് ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മറ്റി തലവനും കോൺഗ്രസ് നിയമകക്ഷി നേതാവുമായ മോഹൻ ജാ എന്നിവർ ആരോപണവിധേയരാവരുടെ പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിവരുന്നതായാണ് സൂചനകൾ. കോൺഗ്രസിന്റെ എതിർപക്ഷത്തുള്ള പാർട്ടികൾ കോൺഗ്രസിനെ അപകീത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചിട്ടുള്ളതാണെന്നാണ് മോഹൻ ജാ ചൂണ്ടിക്കാണിക്കുന്നത്. ഞാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി ദില്ലിയിലേക്ക് പോകുകയാണ്. കോൺഗ്രസ് നിയമകക്ഷി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഭാഗമാണെന്നും ഈ കമ്മറ്റിയാണ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടിക പരിശോധിക്കും

പട്ടിക പരിശോധിക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് അന്തിമരൂപം നൽകിയ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഐസിസി, ബിപിസിസി ഓഫീസുകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ രണ്ടും മൂന്നും തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ഒരിക്കൽ കൂടി പരിശോധിക്കുമെന്ന ബിപിസിസി നേതാക്കളിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എഐസിസിയുടെ ചുമതലയുള്ള ശക്തിസിംഗ് ഗോഹിൽ, പാണ്ഡെ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയതാണ് വിവാദങ്ങൾക്കിടയാക്കിയത്.

 ആദ്യപട്ടിക

ആദ്യപട്ടിക

ഒക്ടോബർ ആറിന് ചേർന്ന യോഗത്തിൽ 46 സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് കോൺഗ്രസ് ധാരണയിലെത്തിയത്. ബാക്കിയുള്ള 24 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പിന്നീട് തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 243 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിലാണ് മഹാസഖ്യത്തിനൊപ്പം കോൺഗ്രസ് മത്സരിക്കുന്നത്. ആർജെഡിയ്ക്ക് പുറമേ ഇടത് പാർട്ടികൾ ഉൾപ്പെട്ടതാണ് മഹാസഖ്യം. ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള 21 സ്ഥാനാർത്ഥികളയാണ് ഒക്ടോബർ 28ന് കോൺഗ്രസ് പ്രഖ്യാപിക്കുന്നത്.

English summary
Bihar assembly election: Central Election Commitee to meet on Wednesday over allegations against candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X