കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു, എല്‍ജെപി പിന്തുണ പിന്‍വലിക്കും, 2015 ഫോര്‍മുലയിലേക്ക് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തതോടെ എന്‍ഡിഎയില്‍ വിള്ളല്‍. ജെഡിയുവില്‍ നിന്നുള്ള അവഗണനയാണ് ലോക്ജനശക്തി പാര്‍ട്ടിയെ മാറി ചിന്തിപ്പിക്കുന്നത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്‍ജെപി സ്ഥിരീകരിച്ചു. അതേസമയം ബീഹാര്‍ പിടിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസിനെ ബിജെപി ഇറക്കിയതിന് പിന്നാലെയാണ് തിരിച്ചടി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് നേരത്തെ തന്നെ അനൗദ്യോഗിക ചര്‍ച്ചകള്‍ എല്‍ജെപിയുമായി ആരംഭിച്ചിരുന്നു. അതിന് ശക്തിപകരുന്നതാണ് ഈ നീക്കം.

എല്‍ജെപി സഖ്യം വിടും

എല്‍ജെപി സഖ്യം വിടും

ബിജെപിയുമായിട്ടല്ല, മറിച്ച് നിതീഷ് കുമാറുമായിട്ടുള്ള പ്രശ്‌നങ്ങളാണ് എല്‍ജെപിക്കുള്ളത്. ജെഡിയു നേതാവ് ലാലന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്നാണ് എല്‍ജെപി ആരോപിക്കുന്നത്. രാംവിലാസ് പാസ്വാന്‍ കോവിഡ് പ്രതിരോധത്തില്‍ മോദിയെ അഭിനന്ദിച്ചതിന് ലാലന്‍ സിംഗ് പരിഹാസം ഉന്നയിച്ചിരുന്നു. ഇത് മുന്നണിക്കുള്ളില്‍ കലാപമായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന് എല്‍ജെപി പിന്തുണ പിന്‍വലിച്ചാലും പ്രശ്‌നമില്ല. പക്ഷേ ബിജെപിയെ കൂടി ഈ പ്രശ്‌നത്തിലേക്ക് കൊണ്ടുവരാനാണ് പാസ്വാന്റെ നീക്കം.

2015 ഫോര്‍മുല

2015 ഫോര്‍മുല

കോണ്‍ഗ്രസ് മികച്ച അവസരമായിട്ടാണ് ഇതിനെ കാണുന്നത്. എല്‍ജെപി വന്നാല്‍ 2015ലേതിന് സമാനമായി ആര്‍ജെഡി-കോണ്‍ഗ്രസ് കൂട്ടുകെട്ടിലേക്ക് എല്‍ജെപിയെ കൊണ്ടുവന്ന് സഖ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. അതേസമയം എല്‍ജെപി സഖ്യം വിടില്ലെന്നാണ് സൂചന. പകരം ബിജെപിയെ സഖ്യം വിടാനായി പ്രേരിപ്പിക്കുന്നുണ്ട്. നിതീഷ് കുമാറിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് നിതീഷിനെ ഒറ്റയ്ക്ക് മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതോ അതല്ലെങ്കില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കാനോ പ്രേരിപ്പിക്കും.

രാഹുല്‍ ഇറങ്ങും

രാഹുല്‍ ഇറങ്ങും

രാഹുല്‍ ദളിത് വോട്ടുകളെ കാര്യമായി ആശ്രയിക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷേ എല്‍ജെപിക്ക് രണ്ട് എംഎല്‍എമാരാണ് ആകെ ഉള്ളത്. അവരെ കൊണ്ടുവന്ന് കൂടുതല്‍ സീറ്റുകള്‍ നല്‍കുക എന്ന ഫോര്‍മുല രാഹുലിന് സ്വീകാര്യമല്ല. പക്ഷേ അവര്‍ക്ക് ഈ നിലയില്‍ എന്‍ഡിഎയില്‍ തുടരാനാവില്ല. നിതീഷ് കുമാറുമായി ചിരാഗ് പാസ്വാന്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതാണ് രാഹുലിനെ പ്രലോഭിപ്പിക്കുന്നത്. അദ്ദേഹം പാസ്വാനുമായും ചിരാഗുമായും രഹസ്യ ചര്‍ച്ചകള്‍ നടത്തിയേക്കും.

നദ്ദയിലേക്ക് പ്രശ്‌നങ്ങള്‍

നദ്ദയിലേക്ക് പ്രശ്‌നങ്ങള്‍

ജെപി നദ്ദയിലേക്ക് എന്‍ഡിഎ പ്രശ്‌നങ്ങള്‍ എത്തിച്ചിരിക്കുകയാണ് എല്‍ജെപി. ചിരാഗ് പാസ്വാന്‍ ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയം വിവാദമാക്കിയിരിക്കുകയാണ്. രാംവില്വാസ് പാസ്വാന്‍ ഇന്ന് നിര്‍ണായക യോഗം പട്‌നയില്‍ വെച്ച് ചേരുന്നുണ്ട്. കാളിദാസനെ പോലെ ഇരിക്കുന്ന മരത്തിന്റെ കൊമ്പ് പാസ്വാന്‍ മുറിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സുശീല്‍ കുമാര്‍ മോദി ഇത്തരം പരാമര്‍ശങ്ങളെ അനുവദിച്ച് കൊടുക്കുന്നു എന്നാണ് ബിജെപി ദേശീയ കമ്മിറ്റിയെ വികാരം. എല്‍ജെപിക്കൊപ്പം നില്‍ക്കാനാണ് അവരുടെയും തീരുമാനം.

നിതീഷിന്റെ ജനപ്രീതി

നിതീഷിന്റെ ജനപ്രീതി

നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ ഭരണകാലയളവിലെ ഏറ്റവും മോശം ജനപ്രീതിയിലാണ് നില്‍ക്കുന്നത്. കോവിഡും തൊഴിലില്ലായ്മയും ബീഹാര്‍ സമ്പദ് ഘടനയെ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഈ വിഷയമാണ് ഉയര്‍ത്തി കാണിക്കുന്നത്. നിതീഷിനെ ആശ്രയിച്ചാണ് ബിജെപിയും എല്‍ജെപിയും നിലനില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് സീറ്റായിരിക്കും നേടുക. ബിജെപിയുടെ എംഎല്‍എമാരുടെ പ്രകടനവും വളരെ മോശമാണ്. അതേസമയം ലാലു പ്രസാദ് യാദവ് തിരിച്ചെത്തിയാല്‍ അതോടെ ബിജെപിയുടെ പല കോട്ടകളും നഷ്ടമാകും.

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

ആര്‍ജെഡി സഖ്യത്തില്‍ വന്‍ ആധിപത്യത്തിനായി ശ്രമിക്കുന്നത്. രാഹുലാണെങ്കില്‍ 75 സീറ്റിലെങ്കിലും മത്സരിക്കണമെന്ന വാശിയിലാണ്. എല്‍ജെപിയോ ജെഡിയുവോ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ അത് ആര്‍ജെഡിയെ ഒന്ന് മയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കും. കഴിഞ്ഞ തവണ ഏറ്റവുമധികം വിജയശതമാനം ഉള്ളതും കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിന്റെ ബീഹാര്‍ ഫോര്‍മുല ഇത്തവണ മിഷന്‍ 75 ആണ്. 50 സീറ്റെങ്കിലും നേടിയാല്‍ കോണ്‍ഗ്രസ് സഖ്യത്തിലെ ശക്തികേന്ദ്രമാകും.

സമവാക്യങ്ങള്‍ ഒന്നാകുന്നു

സമവാക്യങ്ങള്‍ ഒന്നാകുന്നു

മുസ്ലീം മേഖലയില്‍ ഒവൈസിയെ പിന്തള്ളാന്‍ എല്‍ജെപിയുടെ വരവ് കോണ്‍ഗ്രസിനെ സഹായിക്കും. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെല്ലാം ഒവൈസി വെല്ലുവിളിയാണ്. ബിജെപിക്ക് മാത്രമാണ് ഇതുകൊണ്ട് നേട്ടമുണ്ടാകുക. അതുകൊണ്ട് രഹസ്യമായ ധാരണകള്‍ ഇവര്‍ കൊണ്ടുവരാനാണ് സാധ്യത. ജെഡിയുവിന്റെ നഗരവോട്ടുകളിലും മജ്‌ലിസ് പാര്‍ട്ടി വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇവരുമായി തിരഞ്ഞെടുപ്പ് ധാരണയാവാമെന്നാണ് ആര്‍ജെഡി നിലപാട്. പക്ഷേ പരസ്യമായ സഖ്യമുണ്ടായാല്‍ അത് ഹിന്ദുവോട്ടുകളെ ഇല്ലാതാക്കും. അതുകൊണ്ട് രഹസ്യസഖ്യവും പരിഗണനയിലുണ്ട്.

English summary
bihar: ljp may withdraw support to nda government, congress hopes on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X