അടിച്ചുപിരിഞ്ഞ് മഹാസഖ്യം നേതാക്കള്‍; എല്ലാ പാര്‍ട്ടികളും മല്‍സര രംഗത്ത്, പരസ്പരം പഴിചാരി
പട്ന: ഉത്തര്‍ പ്രദേശിന് പുറമെ ബിഹാറിലും മഹാസഖ്യം തകര്‍ന്നു. ബിജെപിക്കെതിരെ രൂപീകരിക്കപ്പെട്ട സഖ്യമാണ് തകര്‍ന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍ജെഡി, എച്ച്എഎം, വിഐപി എന്നീ പാര്‍ട്ടികളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ദരയുണ്ട, നാത്ദ്വാര, സിമാരി ഭക്ത്യാര്‍പൂര്‍, കിഷന്‍ഗഞ്ച് എന്നീ നിയമസഭാ മണ്ഡലങ്ങളിലും സമസ്തിപൂര്‍ ലോക്സഭാ മണ്ഡലത്തിലുമാണ് പോളിങ്. രാം ചന്ദ്ര പാസ്വാന് മരിച്ചതിനെ തുടര്‍ന്നാണ് സമസ്തിപൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആര്‍ജെഡി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച കുറ്റപ്പെടുത്തി. എച്ച്എഎം പിന്മാറണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു. തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം നേരത്തെ ആര്‍ജെഡിയുമായി ചര്‍ച്ച ചെയ്തതാണെന്നും എന്നാല്‍ അവരിപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്നും മാഞ്ചി പറഞ്ഞു.
നത്ദ്വാര നിയമസഭാ മണ്ഡലത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്ന് മാഞ്ചി വ്യക്തമാക്കി. ജെഡിയു എംഎല്‍എ അജയ് മണ്ഡല് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നത്ദ്വാരയില് ഒഴിവ് വന്നത്. കിഷന്‍ഗഞ്ച് മണ്ഡലത്തിലും മല്‍സരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അത് കോണ്‍ഗ്രസിന്റെ മണ്ഡലമായത് കൊണ്ട് വിട്ടുകൊടുത്തതാണെന്നും മാഞ്ചി വ്യക്തമാക്കി.
2015ലാണ് ബിഹാറില്‍ മഹാസഖ്യം നിലവില്‍വന്നത്. അന്ന് ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സഖ്യം. പിന്നീട് ജെഡിയു ബിജെപിക്കൊപ്പം പോയി. ഇതോടെ കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമായി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മുകേഷ് സാഹ്നിസിന്റെ വിഐപിയും മഹാസഖ്യത്തില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിക്കൊപ്പം സഖ്യത്തിലായിരുന്നു മാഞ്ചിയും കുശ്വാഹയും. ഇരുവരും ഉടക്കി എന്‍ഡിഎ സഖ്യംവിട്ട ശേഷം മഹാസഖ്യത്തില്‍ ചേരുകയായിരുന്നു. മഹാസഖ്യം തകരുന്നത് ബിജെപി-ജെഡിയു-എല്‍ജെപി സഖ്യത്തിന് എളുപ്പവഴി ഒരുക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications