കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചുപിരിഞ്ഞ് മഹാസഖ്യം നേതാക്കള്‍; എല്ലാ പാര്‍ട്ടികളും മല്‍സര രംഗത്ത്, പരസ്പരം പഴിചാരി

Google Oneindia Malayalam News

പട്‌ന: ഉത്തര്‍ പ്രദേശിന് പുറമെ ബിഹാറിലും മഹാസഖ്യം തകര്‍ന്നു. ബിജെപിക്കെതിരെ രൂപീകരിക്കപ്പെട്ട സഖ്യമാണ് തകര്‍ന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍ജെഡി, എച്ച്എഎം, വിഐപി എന്നീ പാര്‍ട്ടികളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Maha

നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ദരയുണ്ട, നാത്ദ്വാര, സിമാരി ഭക്ത്യാര്‍പൂര്‍, കിഷന്‍ഗഞ്ച് എന്നീ നിയമസഭാ മണ്ഡലങ്ങളിലും സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തിലുമാണ് പോളിങ്. രാം ചന്ദ്ര പാസ്വാന്‍ മരിച്ചതിനെ തുടര്‍ന്നാണ് സമസ്തിപൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ആര്‍ജെഡി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച കുറ്റപ്പെടുത്തി. എച്ച്എഎം പിന്‍മാറണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു. തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം നേരത്തെ ആര്‍ജെഡിയുമായി ചര്‍ച്ച ചെയ്തതാണെന്നും എന്നാല്‍ അവരിപ്പോള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്നും മാഞ്ചി പറഞ്ഞു.

ട്രംപിനൊപ്പം ഫോട്ടോ പോലും എടുക്കാതെ റൂഹാനി; മോദിയുമായി ചര്‍ച്ച, ചാബഹാറും മരുന്നും വിഷയംട്രംപിനൊപ്പം ഫോട്ടോ പോലും എടുക്കാതെ റൂഹാനി; മോദിയുമായി ചര്‍ച്ച, ചാബഹാറും മരുന്നും വിഷയം

നത്ദ്വാര നിയമസഭാ മണ്ഡലത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്ന് മാഞ്ചി വ്യക്തമാക്കി. ജെഡിയു എംഎല്‍എ അജയ് മണ്ഡല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നത്ദ്വാരയില്‍ ഒഴിവ് വന്നത്. കിഷന്‍ഗഞ്ച് മണ്ഡലത്തിലും മല്‍സരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അത് കോണ്‍ഗ്രസിന്റെ മണ്ഡലമായത് കൊണ്ട് വിട്ടുകൊടുത്തതാണെന്നും മാഞ്ചി വ്യക്തമാക്കി.

2015ലാണ് ബിഹാറില്‍ മഹാസഖ്യം നിലവില്‍വന്നത്. അന്ന് ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു സഖ്യം. പിന്നീട് ജെഡിയു ബിജെപിക്കൊപ്പം പോയി. ഇതോടെ കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മുകേഷ് സാഹ്നിസിന്റെ വിഐപിയും മഹാസഖ്യത്തില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിക്കൊപ്പം സഖ്യത്തിലായിരുന്നു മാഞ്ചിയും കുശ്വാഹയും. ഇരുവരും ഉടക്കി എന്‍ഡിഎ സഖ്യംവിട്ട ശേഷം മഹാസഖ്യത്തില്‍ ചേരുകയായിരുന്നു. മഹാസഖ്യം തകരുന്നത് ബിജെപി-ജെഡിയു-എല്‍ജെപി സഖ്യത്തിന് എളുപ്പവഴി ഒരുക്കും.

English summary
Bihar Mahagathbandhan Breaks; All Parties Declare Own Candidates For Bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X