തുപ്പല്‍ നക്കാന്‍ ശിക്ഷവിധിച്ചു,യുവാവ് ജീവനൊടുക്കി

ദസറ ആഘോഷങ്ങള്‍ക്കിടയില്‍ രഞ്ജിത്ത് അയല്‍ക്കാരനും പൂജാരിയുമായ രാജ് കുമാര്‍ ഝായുടെ 17 കാരിയായ മകളെ അപമനാനിച്ചുവെന്ന പരാതിയാണ് പഞ്ചായത്തിന് മുന്നില്‍ എത്തുന്നത്. പരാതിയില്‍ രഞ്ജിത്ത് കുറ്റക്കാരനാണെന്ന് പഞ്ചായത്ത് കണ്ടെത്തി. തുടര്‍ന്ന് 21,000 രൂപ പിഴ അടയ്ക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഈ തുക അടയ്ക്കാന്‍ തനിയ്ക്ക് കഴിവില്ലെന്നും ശിക്ഷയില്‍ ഇളവ് അനുവദിയ്ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രാമവാസികളുടെ തുപ്പല്‍ നക്കിയാല്‍ മതിയെന്നും പിഴയായി കണക്കാക്കാമെന്നും നിര്‍ദ്ദേശമുണ്ടായി. മാത്രമല്ല ശിക്ഷ ഏറ്റുവാങ്ങാന്‍ രഞ്ജിത്തിനെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അപമാനിയ്ക്കപ്പെട്ട രഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങും വഴി കീടനാശിനി വാങ്ങുകയും അത് കുടിച്ച് മരിയ്ക്കുകയും ചെയ്തു. സംഭവത്തെത്തുപടര്‍ന്ന് കണ്ടാല്‍ തിരിച്ചറിയുന്നവരായ ആറ് നാട്ടുകാര്‍ക്കും മറ്റ് എട്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്.












Click it and Unblock the Notifications