കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ നേരത്തെ ഭക്ഷണം മാത്രം... 70 ശതമാനവും കടക്കെണിയില്‍, ബീഹാറില്‍ അവര്‍ക്ക് സംഭവിക്കുന്നത്!!

Google Oneindia Malayalam News

പട്‌ന: രാജ്യത്ത് അതിഥി തൊഴിലാളികളുടെ വന്‍ കുത്തൊഴുക്കാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് ബീഹാര്‍ ജനതയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് ഇവിടെ കാര്യങ്ങള്‍. ബീഹാറില്‍ തിരിച്ചെത്തുന്ന തൊഴിലാളികളില്‍ 50 ശതമാനത്തിനും ഒരൊറ്റ നേരത്തെ ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് തന്നെ സ്ഥിതി വ്യക്തമാണ്. 70 ശതമാനം പേരും കടക്കെണിയിലാണ്. ഒരു ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ സമ്പാദ്യം ധാരാളമാണെന്ന് ഉറപ്പിച്ച് പറയുന്നത്. ഇവര്‍ക്കായി ബീഹാര്‍ സര്‍ക്കാര്‍ യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.

1

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലോക്ഡൗണ്‍ കാലയളവില്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ബീഹാറിലെ 15 ജില്ലകളിലേക്ക് തിരിച്ചെത്തിയ 177 കുടിയേറ്റ തൊഴിലാളികളില്‍ നടത്തിയ സര്‍വേയിലാണ് ബീഹാറികളുടെ ഭീകരാവസ്ഥ മനസ്സിലായത്. 18 ദിവസത്തോളം ശരാശരി ബീഹാറുകാര്‍ ഒരിടത്ത് മാത്രമായി കുടുങ്ങി പോയതായി സര്‍വേയില്‍ പറയുന്നു. അതിന് ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. അതേസമയം എന്തുകൊണ്ടാണ് താമസിക്കുന്ന വീടുകളില്‍ നിന്ന് പോകേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നുണ്ട്. പലരെയും വീട്ടുടമകളോ ഭൂവുടമകളോ ഒഴിപ്പിച്ചതാണ്. 26 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ തീര്‍ത്തും ഇല്ലാതായതാണ് വീടൊഴിയേണ്ടി വന്നതില്‍ പ്രധാന കാരണം.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമായി. അതുകൊണ്ടാണ് ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. തൊഴില്‍ നഷ്ടമായില്ലെങ്കിലും, കൂലി നഷ്ടമായതാണ് 60 ശതമാനം പേരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇവര്‍ അവസാനം ജോലിയെടുത്ത പല സ്ഥാപനങ്ങളും പണം നല്‍കിയിട്ടില്ല. അതുകൊണ്ട് ഇവര്‍ നടന്ന് പോകേണ്ട അവസ്ഥ വരെയുണ്ടായി. ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം നിലച്ചതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തില്‍ വരെ പ്രതിഫലിച്ചെന്ന് സര്‍വേ പറയുന്നു. ലോക്ഡൗണിന് മുമ്പ് 71 ശതമാനം പേര്‍ക്കും കൃത്യമായി ഭക്ഷണവും വെള്ളവും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക്ഡൗണിന് ശേഷം 38 ശതമാനത്തിലേക്ക് താഴ്ന്നത്.

ഇത് അവസ്ഥ തുടര്‍ന്നാണ് പട്ടിണിയുടെ അളവ് വര്‍ധിക്കും. മറ്റ് രോഗങ്ങള്‍ ഇവരെ ബാധിക്കാനും സാധ്യതയേറെയാണ്. 161 മില്യണ്‍ തൊഴിലാളികള്‍ വരുമാനവും തൊഴില്‍ നഷ്ടമായതായി സര്‍വേ ടീമിന്റെ ഭാഗമായ രാഹുല്‍ സുരേഷ് സപ്കല്‍ പറയുന്നു. 66 ശതമാനം തൊഴിലാളികളുടെ നാട്ടിലേക്ക് മടങ്ങിയത് യാതൊരു വേതനവും ഇല്ലാത്തത് കൊണ്ടാണ്. 14 ശതമാനം പേര്‍ക്ക് എല്ലാ വേതനവും ലഭിച്ചു. 21 ശതമാനം പേര്‍ക്ക് ഭാഗികമായി വേതനം ലഭിച്ചു. ലോക്ഡൗണിന് മുമ്പ് 40 ശതമാനം പേര്‍ കടക്കെണിയിലായിരുന്നു. ഇതാണ് കുത്തനെ വര്‍ധിച്ചിരിക്കുന്നത്. 15 ശതമാനം പേര്‍ മാത്രമാണ് ഭക്ഷണത്തിലൂടെ സഹായം ലഭിച്ചെന്ന് പറഞ്ഞത്.

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രംസിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

English summary
bihar migrants facing hardships, dont get sufficient food to eat says survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X