Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോഡിക്ക് സ്വന്തം ബ്യൂട്ടീഷ്യന്‍?

പട്‌ന: ചായവില്‍പനക്കാരനായിരുന്നു, ലളിതജീവിതം നയിക്കുന്നതില്‍ മാതൃകയാണ് എന്നൊക്കെ പറയുമെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി അത്രയ്ക്ക് സിംപിള്‍ അല്ലെന്ന് ബിഹാര്‍ മന്ത്രി ഭീം സിംഗ്. സ്വന്തമായി ബ്യൂട്ടീഷ്യനെ വരെ വെച്ചാണ് നരേന്ദ്രമോഡി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ബീഹാറിലെ പഞ്ചായത്തി രാജ് മന്ത്രിയുടെ ആരോപണം. ഓരോ ദിവസവും ഭീമമായ തുകയാണ് ഇയാള്‍ പ്രതിഫലമായി പറ്റുന്നത്.

നരേന്ദ്രമോഡിയുടെ പ്രസംഗങ്ങള്‍ക്ക് ആള്‍ക്കാരെ സ്വാധീനിക്കാനുള്ള കഴിവില്ല. വെറും അഭിപ്രായങ്ങളും ജല്‍പനങ്ങളും മാത്രമാണ് മോഡിയുടെ പ്രസംഗം. ദാരിദ്ര്യം, തൊഴിലില്ലായ്മ, സംവരണം, സാമൂഹിക പുരോഗതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മോഡി അഭിപ്രായങ്ങള്‍ പറയാറില്ല. മോഡിയുടെ സ്വപ്‌നങ്ങളായ മെട്രോ നഗരങ്ങളും വികസനവും പാവപ്പെട്ടവര്‍ക്ക് ഒരു ഉപകാരവും ഉള്ളതല്ല.

narendramodi

കോര്‍പറേറ്റ് മുതലാളിമാരുടെ കയ്യിലെ കളിപ്പാവയാണ് നരേന്ദ്രമോഡി. ബിഹാറില്‍ ബി ജെ പി ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുമായി സഖ്യമുണ്ടാക്കണമെന്ന ബാബ രാംദേവിന്റെ പ്രസ്താവന ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ഒത്തുകളിയാണ്. അഴിമതിക്കാരനായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി ജെ പിയിലേക്ക് തിരിച്ചെത്തിയതിന് പ്രധാന കാരണം തന്നെ മോഡിയാണ്. എന്നിട്ടാണ് അദ്ദേഹം കള്ളപ്പണത്തിനെതിരെ പ്രസംഗിക്കുന്നത്.

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കറിന്റെ ജന്മദിനം രണ്ട് ദിവസം നേരത്തെ ആഘോഷിച്ച ബി ജെ പി സംസ്ഥാന ഘടകത്തെയും മന്ത്രി ഭീം സിംഗ് കുറ്റപ്പെടുത്തി. ദളിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും നന്മയ്ക്കായി ഒന്നും ചെയ്യാത്ത ബി ജെ പി താക്കറിന്റെ ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ല. ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്നാണ് താക്കൂര്‍ മന്ത്രിസഭയെ താഴത്തിറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+