മന്ത്രിയെ പച്ചയ്ക്ക് കത്തിക്കാന്‍ ആള്‍ക്കൂട്ടത്തിന്റെ ശ്രമം
പട്ന: സാംസ്കാരിക മന്ത്രിയെയും പോലീസ് സൂപ്രണ്ടിനെയും കൈകാര്യം ചെയ്ത് ആളുകള്‍ തീക്കൊളുത്തി കൊല്ലാന്‍ ശ്രമം നടത്തിയതായി പരാതി. ബിഹാറിലെ സസാരത്തിലാണ് സംഭവം. സാംസ്കാരിക മന്ത്രി വിനയ് ബിഹാരിയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരു സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നാടന്‍പാട്ട് കലാകാരന് കൂടിയായ മന്ത്രി.
പ്രശസ്തമായ താരാചന്ദി ക്ഷേത്രത്തിലായിരുന്നു പരിപാടി. ഹാളില്‍ ശബ്ദവും വെളിച്ചവും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല എന്ന പരാതിയുമായി ആളുകള്‍ ബഹളം വെച്ചു. വേദിയിലേക്ക് കസേര വലിച്ചെറിഞ്ഞായി ആളുകളുടെ പ്രതിഷേധം. പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ കുശവാലയുടെ ദേഹത്ത് കസേരകളിലൊന്ന് കൊണ്ടു. ഇതോടെ പോലീസ് രംഗത്തെത്തി ലാത്തിചാര്‍ജ്ജും തുടങ്ങി.

ഇതോടെ കൂടുതല്‍ അക്രമാസക്തരായ ജനക്കൂട്ടം മന്ത്രിക്കും മറ്റുള്ളവര്‍ക്കും നേരെ കല്ലേറ് തുടങ്ങി. മന്ത്രി ബിഹാരി, പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ കുശവാല, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവര്‍ക്ക് നേരേയായിരുന്നു കല്ലേറ്. രംഗം പന്തിയല്ല എന്ന് കണ്ട പോലീസ് സംഘം മന്ത്രിയെ ഒരുവിധം അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ജനക്കൂട്ടം തന്നെ പച്ചയ്ക്ക് കത്തിച്ചേനെ എന്ന് മന്ത്രി പിന്നീട് പറഞ്ഞു. ഏറ് കൊള്ളാതിരിക്കാന്‍ താന്‍ വേദിയിലെ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അല്ലെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. അക്രമം ആസൂത്രിതമാണെന്നും മന്ത്രി ആരോപിച്ചു. അഞ്ഞൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications