കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മന്ത്രി രാജിവച്ചു; തുടക്കത്തിലേ കല്ലുകടിച്ച് നിതീഷ് കുമാര്‍ മന്ത്രിസഭ, അഴിമതി

Google Oneindia Malayalam News

പട്‌ന: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ബിഹാറില്‍ മന്ത്രി രാജിവച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയാണ് രാജിവച്ചത്. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി. മൂന്ന് ദിവസം മുമ്പാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 14 അംഗ മന്ത്രിസഭ അധികാരമേറ്റത്. നേരത്തെ അഴിമതി ആരോപണം നേരിടുന്ന മേവാലാല്‍ ചൗധരിയും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ആര്‍ജെഡി രംഗത്തുവന്നത്.

X

അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മന്ത്രിയാക്കി എന്ന പ്രതിപക്ഷ ആരോപണം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലുണ്ടാക്കുമെന്ന് ബോധ്യമായതോടെയാണ് ഇന്ന് രാജിവച്ചത്. ഭഗല്‍പൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ആയിരിക്കെ മേവാലാല്‍ നടത്തിയ നിയമനത്തില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം. 2017ല്‍ ഇതുസംബന്ധിച്ച കേസ് നിലവിലുണ്ട്. അസിസ്റ്റന്റ് പ്രഫസര്‍, ജൂനിയര്‍ സൈന്റിസ്റ്റ് എന്നിവരെ നിയമിച്ചതിലാണ് അഴിമതി നടന്നത്. താരാപൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എ ആയ മേവാലാല്‍ ചൗധരിക്കെതിരെ കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡി പ്രതിഷേധം ഉയര്‍ത്തിയത്.

അമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കംഅമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കം

കേസെടുക്കുകയും വിവാദം ശക്തമാകുകയും ചെയ്ത വേളയില്‍ മേവാലാല്‍ ചൗധരിയെ ജെഡിയു കുറച്ച് കാലത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്നു ബിജെപി. പിന്നീടാണ് ജെഡിയുവും ബിജെപിയും ചേര്‍ന്ന് ബിഹാറില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. രാംനാഥ് കോവിന്ദ് പിന്നീട് രാഷ്ട്രപതിയായി.

അന്ന് പതിവിലും സന്തോഷവാനായിരുന്നു മണി; ജാഫര്‍ ഇടുക്കി പറയുന്നു, ഒന്നര വര്‍ഷം പുറത്തിറങ്ങിയില്ലഅന്ന് പതിവിലും സന്തോഷവാനായിരുന്നു മണി; ജാഫര്‍ ഇടുക്കി പറയുന്നു, ഒന്നര വര്‍ഷം പുറത്തിറങ്ങിയില്ല

അന്വേഷണം നടന്നെങ്കിലും മേവാലാല്‍ ചൗധരിക്കെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ലെന്നും കേസുകളില്‍ പ്രതികളായ ഒട്ടേറെ എംഎല്‍എമാരുണ്ടല്ലോ എന്നുമായിരുന്നു ചൗധരി ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികരിച്ചിരുന്നത്. താന്‍ കേസില്‍ പ്രതിയല്ല, അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയ വ്യക്തിയാണെന്നും ചൗധരി അവകാശപ്പെട്ടിരുന്നു. അധികാരം നിലനിര്‍ത്താന്‍ ക്രമിനലുകളെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഉന്നത പദവികളില്‍ നിയോഗിച്ചിരിക്കുകയാണ് എന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്.

Recommended Video

cmsvideo
ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌

English summary
Bihar minister resigned from Nitish Kumar Cabinet within hours of taking oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X