കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മോദിയുടെ പേരുപറഞ്ഞ്‌ വോട്ടഭ്യര്‍ഥിച്ച്‌ നിതീഷ്‌ കുമാര്‍

Google Oneindia Malayalam News

പാറ്റ്‌ന:ബീഹാറില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ മോദിയുടെ പേര്‌ പറഞ്ഞ്‌ വോട്ട്‌ തേടി മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ്‌ കുമാര്‍. നേരത്തെ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ മോദിയോടൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച നിതീഷ്‌ തന്റെ തിരഞ്ഞെടുപ്പ്‌ പദ്ധതികള്‍ ജനങ്ങളില്‍ വലിയ സ്വാധിനം ചലുത്തുന്നില്ല എന്ന നിരീഷണത്തില്‍ നിന്നാണ്‌ ചുവടുമാറാന്‍ തീരുമാനിച്ചത്‌. മോദിയെ പ്രകീര്‍ത്തിക്കുകയും തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുക്കാന്‍ സമയം കണ്ടത്തിയതില്‍ മോദിക്കു നന്ദി അറിയിക്കുയും ചെയ്‌തുകൊണ്ടായിരുന്നു നിതീഷിന്റെ പ്രസംഗം.. എന്‍ ഡി എ സഖ്യത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ബീഹാറില്‍ വികസനം കൊണ്ടുവരുമെന്ന്‌ മോദി ഉറപ്പ്‌ നല്‍കിയാതായി നിതീഷ്‌ ജനങ്ങളോട്‌ പറഞ്ഞു.

എന്‍ ഡിയെക്കു ഒരു അവസരം കൂടി നല്‍കുകയാണെങ്കില്‍ ബീഹാറിന്റെ മുഖഛായ തന്നെ മാറ്റി മറിക്കപ്പെടും.ബീഹാര്‍ ഏറെ മുന്നോട്ട്‌ സഞ്ചരിക്കും. നിര്‍മാണപ്രവര്‍ത്തി ആരംഭിച്ച പാറ്റ്‌ന മെട്രോ, സമാര്‍ട്‌ സിറ്റി പദ്ധതി ഉജ്വല സ്‌കീം എനിവ എടുത്തു പറഞ്ഞ നിതീഷ്‌ പ്രധാനമന്ത്രിയുടെ ഔദാര്യം കൊണ്ടാണ്‌ ഇവയെല്ലാം ബീഹാറിന്‌ ലഭിച്ചതെന്നും പറഞ്ഞു. മോദിയെ കേള്‍ക്കാന്‍ മാത്രമാണ്‌ ജനങ്ങള്‍ തിരഞ്ഞെടുപ്പ്‌ റാലികളില്‍ എത്തുന്നതെന്ന്‌ പറഞ്ഞ നിതീഷ്‌ രാജ്യത്തെ കോറോണ വൈറസ്‌ ബാധ തടയുന്നതില്‍ പ്രധാന മന്ത്രി വഹിച്ച പങ്ക്‌ ഏറെ പ്രശംസനീയമാണെന്നും പറഞ്ഞു. തന്റെ പ്രസംഗത്തിനു ശേഷം മോദിയെ വേദിയിലേക്കു ക്ഷണിച്ച നിതീഷ്‌ 'യുഗപുരുഷന്‍' എന്നാണ്‌ മോദിയെ വിശേഷിപ്പിച്ചത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം ബീഹാറില്‍ മികച്ച വിജയമാണ്‌ കരസ്ഥമാക്കിയത്‌. ആകെയുള്ള 40 സീറ്റുകളില്‍ 39 സിറ്റും എല്‍ ഡി എ നേടിയിരുന്നു. മോദിപ്രഭാവമാണ്‌ അന്നെത്തെ വിജയത്തിനു പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.

nithish

തുടര്‍ച്ചയായി മുഖ്യമന്ത്രി പദവിയിലെത്തിയ നിതീഷ്‌ കുമാറിന്റെ ജനപ്രീതിക്ക്‌ വലിയ തോതില്‍ കോട്ടം തട്ടിയതായാണ്‌ പുറത്തു വരുന്ന വിവരം. അതുകാണ്ട്‌ തന്നെ മോദിയെ മുന്‍നിര്‍ത്തി വോട്ട്‌ പിടിക്കാനാണ്‌ എന്‍ഡി സഖ്യത്തിന്റെ ശ്രമം. ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ഇന്നെലെ നടന്നു. രണ്ടാം ഘട്ടവോട്ടെടുപ്പ്‌ നവംബര്‍ ഏഴിനാണ്‌. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യ എതിരാളികള്‍ ആര്‍ജെഡി-കോണ്‍ഗ്രസ്‌ മഹാ സഖ്യമാണ്‌ . ലാലുപ്രസാദ്‌ യാദവിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ്‌ സഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Bihar minister Nitish Kumar seeks vote with the name of Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X