മന്ത്രിപണി ബോറടിച്ചു, വനിതാ മന്ത്രി രാജിവച്ചു

ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പര്‍വീന്‍ അമാനുള്ളയാണ് ചൊവ്വാഴ്ച (2014 ഫെബ്രുവരി 4) മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത്. നിലവില സാഹചര്യത്തില്‍ തനിയ്ക്ക് മന്ത്രി സഭയില്‍ തുടരാന്‍ താത്പര്യമി്‌ല്ലെന്ന് പര്‍വീന്‍ പറഞ്ഞു.മാത്രമല്ല ജെഡിയും അംഗത്വവും പര്‍വീന്‍ രാജി വച്ചു.
മുതിര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ അഫ്‌സല്‍ അമാനുള്ളയുടെ ഭാര്യയാണ് പര്‍വീന്‍. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് തനിയ്ക്ക് താത്പര്യമെന്ന് പര്‍വീന്‍ പറഞ്ഞു.
രാജി വച്ച് പുറത്ത് പോയെങ്കിലും മുഖ്യമന്ത്രിയ്‌ക്കെതിരെയോ മറ്റ് മന്ത്രിമാര്‍ക്കെതിരായോ യാതൊരു പരാമര്‍ശവും പര്‍വീന്‍ നടത്തിയില്ല. മാത്രമല്ല മന്ത്രിസഭയിലെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications