കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിപണി ബോറടിച്ചു, വനിതാ മന്ത്രി രാജിവച്ചു

  • By Meera Balan
Google Oneindia Malayalam News

Parveen
പട്‌ന: ഈ മന്ത്രിപ്പണി ഒരു ബോറന്‍ പരിപാടിയാണോ. ചില മന്ത്രിമാരുടെ തത്രപ്പാടുകള്‍ കാണുമ്പോള്‍ ഈ പണി ശരിയ്ക്കും ഒരു 'പണി' തന്നെയാണന്ന് തോന്നാറില്ലേ. ബീഹാറില്‍ ഒരു വനിതാ മന്ത്രി രാജി വച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് രാജി. മന്ത്രിയ്ക്ക് പണി മടുത്തതിനാലാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പര്‍വീന്‍ അമാനുള്ളയാണ് ചൊവ്വാഴ്ച (2014 ഫെബ്രുവരി 4) മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത്. നിലവില സാഹചര്യത്തില്‍ തനിയ്ക്ക് മന്ത്രി സഭയില്‍ തുടരാന്‍ താത്പര്യമി്‌ല്ലെന്ന് പര്‍വീന്‍ പറഞ്ഞു.മാത്രമല്ല ജെഡിയും അംഗത്വവും പര്‍വീന്‍ രാജി വച്ചു.

മുതിര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ അഫ്‌സല്‍ അമാനുള്ളയുടെ ഭാര്യയാണ് പര്‍വീന്‍. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് തനിയ്ക്ക് താത്പര്യമെന്ന് പര്‍വീന്‍ പറഞ്ഞു.

രാജി വച്ച് പുറത്ത് പോയെങ്കിലും മുഖ്യമന്ത്രിയ്‌ക്കെതിരെയോ മറ്റ് മന്ത്രിമാര്‍ക്കെതിരായോ യാതൊരു പരാമര്‍ശവും പര്‍വീന്‍ നടത്തിയില്ല. മാത്രമല്ല മന്ത്രിസഭയിലെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

English summary
In a setback to Nitish Kumar government in Bihar, Social Welfare minister Parveen Amanullah resigned on Tuesday from the Cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X