കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ പെണ്‍കുട്ടികളോട് മിണ്ടിയാല്‍ ഇങ്ങനെയിരിക്കും

  • By Soorya Chandran
Google Oneindia Malayalam News

ചമ്പാരന്‍: തല മൊട്ടയടിക്കല്‍, നല്ല ചുട്ട അടി, അര്‍ദ്ധ നഗ്നരാക്കി നടത്തിക്കല്‍... ഒടുവില്‍ മരത്തില്‍ കെട്ടിയിട്ട് പിന്നേയും തല്ലിച്ചതക്കല്‍... എങ്ങനെയുണ്ട് ഈ ശിക്ഷ? എന്തിനാണ് ഈ ശിക്ഷ എന്നറിയുമോ...?

പെണ്‍കുട്ടികളോട് സംസാരിച്ച ആണ്‍കുട്ടികള്‍ക്ക് ബീഹാറിലെ ഒരു ഗ്രാമത്തില്‍ ലഭിച്ച ശിക്ഷയാണിത്. ശിക്ഷ ലഭിച്ച നാല് ആണ്‍കുട്ടികളും കൗമാരം വിടാത്തവരായിരുന്നു.

Champaran Map

ഈസ്റ്റ് ചമ്പാരന്‍ മേഖലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. സമീപ ഗ്രാമത്തിലെ പെണ്‍കുട്ടികളോടാണ് ഇവര്‍ സംസാരിച്ചത്. ആ ഗ്രാമത്തിലുളളവരാണ് ആണ്‍കുട്ടികളെ കഠിനമായി ശിക്ഷിച്ചത്.

14 നും 16 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഹര്‍ദിയാബാഗ് ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. തൊട്ടടുത്തുള്ള ബഖാരി ഗ്രാമത്തിലെ പെണ്‍കുട്ടികളുമായാണ് ഇവര്‍ സംസാരിച്ചത്.

തങ്ങള്‍ ഗ്രാമത്തിലെ ബാങ്കിലേക്ക് വന്നതാണെന്ന് ആണ്‍കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും ബഖാരി ഗ്രാമത്തിലെ പ്രമുഖര്‍ ചെവി കൊടുത്തില്ല. ഒരു രാത്രി മുഴുവന്‍ കുട്ടികളെ മരത്തില്‍ അര്‍ദ്ധ നഗ്നരായി കെട്ടിയിട്ടു. ഒടുവില്‍ വിവരമറിഞ്ഞ് പോലീസ് എത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. ആണ്‍കുട്ടികളുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബഖാരി ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ പോലീസ് അറിയുന്നത്.

കുട്ടികളെ മോചിപ്പിച്ച പോലീസ് ബഖാരി ഗ്രാമത്തിലെ പ്രമുഖര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്നത് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
Bihar: Minors beaten up, paraded bare-chested, tied to trees for talking to girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X