പീഡനക്കേസിലെ പ്രതിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം
പാട്‌ന: പീഡനക്കേസിലെ പ്രതിക്ക് നാട്ടുകാരുടെ വക ക്രൂരമര്‍ദനം. ബീഹാറിലാണ് സംഭവം. കൂട്ടമാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.
ലാല്‍ബാബു റായി എന്ന യുവാവിനാണ് മര്‍ദനമേറ്റത്. പ്രതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ മര്‍ദിച്ചത്. കേസില്‍ ജാമ്യം ലഭിച്ച ഇയാള്‍ ഞായറാഴ്ച വീട്ടിലെത്തിയിരുന്നു.

ഇതറിഞ്ഞ് റായിയുടെ വീട്ടിലെത്തിയ സംഘം മാനഭംഗമാരോപിച്ച് ഇയാളെ മര്‍ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മര്‍ദനമേറ്റ റായിയെ പിന്നീട് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2013ല്‍ നടന്ന പീഡനക്കേസിലെ മുഖ്യ പ്രതിയാണ് ലാല്‍ബാബു റായി. മാസങ്ങള്‍ക്കു മുമ്പാണ് നാഗാലാന്റില്‍ സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച സംഘം പീഡനക്കേസിലെ പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.












Click it and Unblock the Notifications