കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയമുറപ്പിച്ച് എൻഡിഎ, ആഘോഷം തുടങ്ങി, നന്ദി പറഞ്ഞ് മോദിയും അമിത് ഷായും

Bihar Assembly Elections 2020 Results:

Google Oneindia Malayalam News

Newest First Oldest First
1:14 PM, 11 Nov

കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ എല്ലാ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്കും തോറ്റാല്‍ മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി ശരയില്ലെന്ന് ഒവൈസി. ഈ വിഡ്ഡിത്തം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ബിഹാറില്‍ നിങ്ങള്‍ തോറ്റതിന് എംഐഎമ്മിനെ എന്തിന് കുറ്റപ്പെടുത്തണമെന്നും ഒവൈസി ചോദിച്ചു.
11:05 AM, 11 Nov

നിതീഷ് കുമാറിനെ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.ബിജെപി പ്രത്യയശാസ്ത്രം താങ്കള്‍ ഉപേക്ഷിക്കണമെന്നും മഹാസഖ്യത്തിന്റെ ഭാഗമാകണമെന്നുമാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടത്
9:51 AM, 11 Nov

ഇടതുകക്ഷികളെ എഴുതിത്തള്ളാനാവില്ലെന്ന് ബിഹാർ ഫലം തെളിയിച്ചെന്ന് സീതാറാം യെച്ചൂരി
7:52 AM, 11 Nov

എൻഡിഎ വിജയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്നാണ് ആർജെഡിയുടെ ആരോപണം.
6:53 AM, 11 Nov

ഇനി അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്. ആരാകും മുഖ്യമന്ത്രി. നിതീഷ് കുമാര്‍ തുടരുമോ അതോ എന്‍ഡിഎയില്‍ കൂടുതല്‍ സീറ്റ് നേടിയ ബിജെപി അവകാശ വാദം ഉന്നയിക്കുമോ. ബിജെപിക്കാണ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 10ലധികം സീറ്റ് അവര്‍ ഇത്തവണ നേടി. ജെഡിയുവിന് സീറ്റുകള്‍ കുറയുകയാണ് ചെയ്തത്. എങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
6:50 AM, 11 Nov

അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം 5 സീറ്റുകളില്‍ വിജയിച്ചു. ബിഎസ്പി 1, എല്‍ജെപി 1, സ്വതന്ത്രന്‍ 1. ചുരക്കത്തില്‍ എന്‍ഡിഎ 125 സീറ്റില്‍ ജയിച്ച് ഭരണം നിലനിര്‍ത്തി. മഹാസഖ്യം 110 സീറ്റില്‍ ഒതുങ്ങി. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ബിജെപിയും ജെഡിയുവും നീക്കം ആരംഭിച്ചു.
6:47 AM, 11 Nov

മഹാസഖ്യത്തിലെ സീറ്റ് നില ഇങ്ങെയാണ്, ആര്‍ജെഡി 75 സീറ്റ്. കോണ്‍ഗ്രസ് 19 സീറ്റ്, സിപിഐ എംഎല്‍ 12 സീറ്റ്. സിപിഎം 2 സീറ്റ്, സിപിഐ 2. മൊത്തം മുന്നണി നേടിയത് 110 സീറ്റ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍.
6:35 AM, 11 Nov

എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി 74 സീറ്റ് നേടി, ജെഡിയു 43 സീറ്റ് നേടി. വിഐപിയും എച്ച്എഎമ്മും നാല് വീതം സീറ്റുകളില്‍ വിജയിച്ചു. മഹാസഖ്യത്തിലെ ആര്‍ജെഡി 75 സീറ്റ് നേടി ഏറ്റവും വലിയ പാര്‍ട്ടിയായി.
6:31 AM, 11 Nov

ബിഹാറില്‍ എന്‍ഡിഎ അധികാരം പിടിച്ചു. 125 സീറ്റ് മുന്നണി നേടി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
1:55 AM, 11 Nov

ബീഹാറില്‍ 234 സീറ്റുകളില്‍ ഫലം പുറത്തുവന്നു. ഇനി വാരനുള്ളത് ഒന്‍പത് സീറ്റുകളില്‍ മാത്രം
1:39 AM, 11 Nov

ബീഹാറില്‍ ഫലം പുറത്തുവന്ന മഹാസഖ്യത്തിന്റെ സീറ്റുകള്‍

ആര്‍ജെഡി- 72 സീറ്റുകള്‍ വിജയിച്ചു, മൂന്ന് സീറ്റില്‍ ലീഡ്, കോണ്‍ഗ്രസ് 18 സീറ്റ് വിജയിച്ചു, ലീഡ് ഒരു സീറ്റില്‍ സിപിഐ (എംഎല്‍) 12 സീറ്റുകളില്‍ വിജയിച്ചു, സിപിഎം രണ്ട് സീറ്റുകളില്‍ വിജയിച്ചു, സിപിഐ രണ്ട് സീറ്റ്,
1:31 AM, 11 Nov

ബീഹാറില്‍ ഫലം പുറത്തുവന്ന എന്‍ഡിഎ സീറ്റുകള്‍

ബിജെപി 68 സീറ്റുകളില്‍ വിജയിച്ചു, ആറ് സീറ്റുകളില്‍ ലീഡ്, ജെഡിയു 40 സീറ്റുകളില്‍ വിജയിച്ചു, മൂന്ന് സീറ്റുകളില്‍ ലീഡ്, വിഐപി നാല് സീറ്റുകളില്‍ വിജയിച്ചു, എച്ച്എഎം നാല് സീറ്റുകളില്‍ വിജയിച്ചു
1:10 AM, 11 Nov

ഫലം പുറത്തുവരാനുള്ള എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നത് ബിജെപി
1:06 AM, 11 Nov

223 സീറ്റുകളിലെ ഫലം തീരുമാനമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി ഫലം വരാനുളളത് 20 സീറ്റുകളിൽ. ഒരു മണിക്കൂറിനുളളിൽ പൂർണമായ ഫലം വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ
12:20 AM, 11 Nov

ബിഹാറിന് ഇന്ന് ചരിത്ര ദിനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
12:15 AM, 11 Nov

ഒരു മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം
12:00 AM, 11 Nov

ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
11:43 PM, 10 Nov

ബിഹാറിലെ ജനങ്ങളുടെ വിജയമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ
11:39 PM, 10 Nov

പാറ്റ്‌നയില്‍ ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു.
11:27 PM, 10 Nov

ബീഹാറിൽ ഭൂരിപക്ഷം കിട്ടിയെന്ന് എൻഡിഎ. ോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി
11:22 PM, 10 Nov

വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നെന്ന ആരോപണം എന്‍ഡിഎ തള്ളി. തോല്‍ക്കുമ്പോഴുള്ള സ്ഥിരം പരിപാടിയാണിതെന്ന് സജ്ഞയ് ജയ്‌സ്വാള്‍
11:01 PM, 10 Nov

ഒരു സീറ്റില്‍ വിജയിച്ച് എല്‍ജെപി. മതിഹാനിയില്‍ ജെഡിയുവിന്റെ ബോഗോ സിംഗിനെ 330 വോട്ടുകള്‍ക്ക് എല്‍ജെപി സ്ഥാനാര്‍ത്ഥി രാജ് കുമാര്‍ സിംഗ് പരാജയപ്പെടുത്തി.
10:44 PM, 10 Nov

നിതീഷ് കുമാറിനെതിരെ പ്രതിഷേധവുമായി ആർജെഡി പ്രവർത്തകർ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം എന്ന് ആരോപണം
10:34 PM, 10 Nov

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. ഞങ്ങള്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലായിട്ടില്ല. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലാണ്. കുറച്ച് സീറ്റുകളില്‍ വോട്ട് റീ കൗണ്ടിംഗ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജനറല്‍ സെക്രട്ടറി ഉമേഷ് സിന്‍ഹ അറിയിച്ചു.
10:15 PM, 10 Nov

അട്ടിമറി ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. റീ കൗണ്ടിംഗ് പരാതികള്‍ പരിശോധിക്കുമെന്നും കമ്മിഷന്‍
10:08 PM, 10 Nov

രഘോപൂരില്‍ തേജസ്വി യാദവ് ജയിച്ചു
9:49 PM, 10 Nov

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തി
9:42 PM, 10 Nov

മൂന്ന് സീറ്റുകളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐ(എംഎല്‍). തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെണ്ണല്‍ സുതാര്യമായിരുന്നില്ലെന്ന് ആരോപണം
9:18 PM, 10 Nov

ബിഹാറില്‍ 92 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു . ബിജെപി 28, ആര്‍ജെഡി 25, ജെഡിയു 17, കോണ്‍ഗ്രസ് 7, സിപിഐ (എം-എല്‍) 6, വിഐപി 2, എഐഎംഐഎം 2. സിപിഐ, സിപിഎം, എച്ച്എഎം (എസ്), സ്വതന്ത്രര്‍ ഓരോ സീറ്റ്
9:13 PM, 10 Nov

മാറിമറിഞ്ഞ് ലീഡ്‌നില.കേവല ഭൂരിപക്ഷം തിരിച്ചുപിടിച്ച് എന്‍ഡിഎ.123 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ . മഹാസഖ്യം 113 സീറ്റില്‍ മുന്നില്‍ 18 ഇടത്ത് ഇടതുപാര്‍ട്ടികള്‍ മുന്നില്‍
READ MORE

കൊവിഡ് കാലത്ത് ആദ്യമായി നടക്കുന്ന വലിയ തിരഞ്ഞെടുപ്പിന്റെ ഫലം രാജ്യം ഉറ്റ് നോക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ അതോ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം അട്ടിമറി വിജയം നേടുമോ എന്നതാണ് അറിയാനുളളത്.

എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ വിജയമാണ് ബീഹാറില്‍ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഫലം വരുമ്പോള്‍ മറ്റൊന്നാകുമെന്നാണ് എന്‍ഡിഎ ക്യാമ്പിലെ പ്രതികരണം. മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിലെ 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം...

bihar
English summary
Bihar, MP, UP & Other States Election Results 2020 Live Updates in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X