Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം യുവതിയുടെ നിഖാബ് വലിച്ചൂരി; നെറ്റിയില്‍ സിന്ദൂരം തൊട്ടു, ജയ് ബജ്‌റന്‍ബലി വിളിച്ച് അക്രമികള്‍

പട്‌ന: ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവതിയുടെ നിഖാബ് (മുഖപടം) ബലമായി അഴിപ്പിക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ നവാദ ജില്ലയിലാണ് സംഭവം. കഴിഞ്ഞാഴ്ച നടന്ന സംഭവമാണിത്. വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചു. യുവതിയുടെ മൊഴി എടുക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

ബെംഗളൂരു വന്ദേഭാരത് ഹബ്ബാകും; തനിസാന്ദ്രയില്‍ സ്ലീപ്പര്‍ ഡിപ്പോ, 14 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി
ബെംഗളൂരു വന്ദേഭാരത് ഹബ്ബാകും; തനിസാന്ദ്രയില്‍ സ്ലീപ്പര്‍ ഡിപ്പോ, 14 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി

യുവതി ഹിന്ദു യുവാവിനൊപ്പം വരുന്നത് കണ്ടാണ് അക്രമികള്‍ തടഞ്ഞുവെച്ചത്. ശേഷം ബലമായി നിഖാബ് അഴിച്ചു. ഹിന്ദു യുവാവിനോട് മുസ്ലിം യുവതിയുടെ നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പറഞ്ഞു. എല്ലാത്തിന്റെയും വീഡിയോ തെളിവായുണ്ട് എന്നും മുസ്ലിം ആചാര പ്രകാരം പിന്നീട് വിവാഹം ചെയ്യാമെന്നും അക്രമികള്‍ പറഞ്ഞു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

muslim woman forced to remove niqab in bihar

മുസ്ലിം യുവതിയും ഹിന്ദു യുവാവും പരിചയമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. അക്രമിക്കരുത് എന്ന് യുവതി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുവതിയെ രക്ഷിക്കാന്‍ ഒപ്പമുള്ള യുവാവും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അക്രമികള്‍ ഇതൊന്നും ഗൗനിക്കുന്നില്ല.

സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഇസ്രായേലിന് വന്‍ തിരിച്ചടി, ഇന്ത്യയില്‍ നിന്നുള്ള പാത വഴിതിരിച്ചുവിടും
സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഇസ്രായേലിന് വന്‍ തിരിച്ചടി, ഇന്ത്യയില്‍ നിന്നുള്ള പാത വഴിതിരിച്ചുവിടും

ജയ് ബജ്‌റന്‍ബലി എന്ന് വിളിച്ചാണ് അക്രമികള്‍ ബുര്‍ഖ വലിച്ചൂരുന്നത്. യുവതിയുടെ മുഖം വീഡിയോയില്‍ വെളിവായി. സിന്ദൂരം തൊടാന്‍ ഹിന്ദു യുവാവിനെ അക്രമികള്‍ നിര്‍ബന്ധിച്ചു. മുസ്ലിം ആചാരപ്രകാരം പിന്നീട് വിവാഹം കഴിക്കാമെന്നും അക്രമികള്‍ പറയുന്നത് വീഡിയയില്‍ കേള്‍ക്കാം. യുവതിയും യുവാവും പോകുന്നതിന് പിന്നാലെ നടന്ന് അക്രമികള്‍ വീഡിയോ എടുക്കുകയും ചെയ്യുന്നുണ്ട്.

സ്വര്‍ണം കുതിച്ചു; ഉച്ചയ്ക്ക് സ്വര്‍ണവില 880 രൂപ ഉയര്‍ന്നു, പുതിയ പവന്‍-ഗ്രാം വില അറിയാം
സ്വര്‍ണം കുതിച്ചു; ഉച്ചയ്ക്ക് സ്വര്‍ണവില 880 രൂപ ഉയര്‍ന്നു, പുതിയ പവന്‍-ഗ്രാം വില അറിയാം

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ലഭിച്ചിട്ടുണ്ടെന്ന് നവാദയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. വീഡിയോയുടെ ആധികാരികത പരിശോധിച്ചു. യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്. അവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. വീഡിയോ പുറത്തുവന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+